ADVERTISEMENT

അകറ്റുമെന്നറിഞ്ഞിട്ടുമൊരു 

ഇത്തിൾക്കണ്ണിയാവുന്നതെന്തേ..

ഒരുനാൾ വലിച്ചെറിയാമൊരു

പാഴ്ച്ചെടിയാണോ...
 

നിന്നിലാഴ്‌ന്നിറങ്ങിയ വേരിനെ

പറിച്ചെടുക്കാനാവാതെ

നിന്റെ ശാഖകളിലേക്ക് 

പടർന്നു കയറുമൊരു മോഹവള്ളി

പരാദമാണെന്ന് മറന്നു 

നിന്നിലെന്നാധിപത്യവും ചുമത്തുന്നൂ..
 

നിന്റെ ചൂടും, നിന്നിലെ 

തണുപ്പുമേൽക്കാതെങ്ങനെ

യെന്നിൽ വസന്തം വിരിയും...

നിന്റെ ചോരയും മജ്ജയും 

ചിന്തകളും ഊറ്റിയെടുത്ത് 

നിന്നോടൊപ്പമൊരുമിച്ചടർന്ന

ലിയണമീധരണിയിലെനിക്ക്...

English Summary:

Malayalam Poem Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com