ADVERTISEMENT

നമ്മുടെയെല്ലാം ജീവിതത്തിന് പല കാലഘട്ടങ്ങളുണ്ടെന്ന തിരിച്ചറിവ് പലർക്കും പല സാഹചര്യങ്ങളിലായിരിക്കും അനുഭവപ്പെടുന്നത്. ജീവിതം ഒരു പുഴയുടെ തുടർച്ചയായ ഒഴുക്കല്ലെന്നും അതെവിടെയൊക്കെയോ ചെറു ചാലുകളെപ്പോലെ നേർത്തു വരികയും ഇടയ്ക്കെപ്പോഴോ വറ്റിവരണ്ടു നിശ്ചലമാവുകയും ചെയ്യപ്പെടും. ഒരു പക്ഷേ താൽക്കാലികമായ ഒരു വിടപറച്ചിലിലൂടെ ആയിരിക്കാം ഒരു കാലഘട്ടത്തിന്റെ അവസാനത്തെയും ഒരു പുതിയ തുടക്കത്തിന്റെയും അനിവാര്യത ഒരുവന് ബോധ്യപ്പെടുന്നത്. ഒരു കാലഘട്ടം മനുഷ്യൻ ജീവിച്ചുതീർക്കുമ്പോൾ അതല്ലങ്കിൽ അതിലായിരിക്കുമ്പോൾ അതിന്റെ ദൈർഘ്യത്തെക്കുറിച്ച് ഒട്ടുമിക്ക മനുഷ്യരും വേവലാതിപ്പെടാറുണ്ടാകില്ല. അതിൽ നിന്നുമൊരു അപ്രതീക്ഷിത പടിയിറക്കം സംഭവിക്കുമ്പോൾ ആയിരുന്നിരിക്കും അന്നേവരെ അപരിചിതമായ ആ തലങ്ങളെത്ര പരിചിതമായിരുന്നെന്നു ആശ്ചര്യപ്പെടുന്നത്! ആ തിരിച്ചറിവ് പലർക്കും പല ഭാവങ്ങളിൽ ആകും മുഖം നൽകുന്നത്. ചിലരിൽ അത് ഞെട്ടലിന്റേതാകാം, സ്നേഹത്തിന്റെതാകാം, സന്തോഷത്തിന്റെതാകാം, എന്തിനേറെ പറയുന്നു സങ്കടത്തിന്റെതും, നിരാശയുടേതുമാകാം..

ആ പടിയിറക്കം ചില മനുഷ്യരിൽനിന്നോ, ചില ബന്ധങ്ങളിൽനിന്നോ, ചില സ്ഥലങ്ങളിൽ നിന്നുമാകാം... അങ്ങനെയെങ്കിൽ ഓരോ കാലഘട്ടങ്ങളെന്നത് ഇവയുടെ ആകെ തുകയാണ്. ആ പടിയിറക്കങ്ങൾക്കു ശേഷമുള്ള മനുഷ്യന്റെ സംസാരങ്ങൾക്കും സ്നേഹത്തിനും പ്രവർത്തികൾക്കും എല്ലാം വല്ലാത്ത ചേലാണ്! അന്നുവരെക്കും ഓർമയിൽ പോലും ഇടം പിടിക്കാത്ത ചില നിമിഷങ്ങൾ കണ്ണുകളിൽ നിലനിർത്താൻ പിന്നീട് അങ്ങോട്ട് അറിഞ്ഞു കൊണ്ടുതന്നെ ശ്രമങ്ങൾ നടത്തികൊണ്ടിരിക്കും, ഒരു പക്ഷേ ഇനിയൊരിക്കലും അത് സംഭവിക്കാൻ പോകുന്നില്ലെന്നുറപ്പുള്ളതുകൊണ്ടാകാം. ആ മനുഷ്യരും, ഇടങ്ങളും, നിമിഷങ്ങളും എല്ലാം നമ്മുടെ ജീവിതത്തിൽ എത്രയൊക്കെ സ്ഥാനമലങ്കരിച്ചിരുന്നെന്നോ, നമ്മളിൽ അവരെത്ര ഇൻവെസ്റ്റഡ് ആയിരുന്നെന്നോ തിരിച്ചറിയുന്നത് അപ്പോഴായിരിക്കും.

ആ മനുഷ്യരാൽ നമ്മെളെത്ര സ്നേഹിക്കപ്പെട്ടിരുന്നു, നമ്മൾ അവരെയെത്ര പരിഗണിച്ചിരുന്നു, ആ ഇടങ്ങളിൽ നമ്മെളെത്ര ജീവിച്ചിരുന്നു എന്നെല്ലാം ആ കാലഘട്ടങ്ങളുടെ അവസാനത്തോടെയായിരിക്കും ചിന്തിക്കാൻ തുടങ്ങുന്നത്. ഓരോ പടിയിറക്കത്തിലും, ജീവിക്കുന്ന ഓരോ മനുഷ്യരിലും, ഇടങ്ങളിലും റിഗ്രറ്റുകളില്ലാതെ ഇറങ്ങി പോരാൻ ഒരുവന് കഴിയട്ടെ!

May be it was one of the most hardest goodbyes in everyone's life... After that you didn't stay there but your memories will..

English Summary:

Malayalam Article ' Padiyirakkam ' Written by Athira Kannath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com