ADVERTISEMENT

നാദം കിളികളുടെ നാദം..

ഗീതം ശുദ്ധമാം സംഗീതം..

തകിലും നാദസ്വരവും മത്സരത്തിൽ ലയിക്കവേ..

കൂട്ടിനായി കൂടുന്നു പ്രകൃതിതൻ താളവും..

പ്രകൃതിതൻ താളവും..
 

കേൾക്കുമാറാകുന്നു എൻ കർണ്ണങ്ങളാൽ..

ഈ ഗർഭത്തിലും… ഈ ഗർഭത്തിലും..

ലയമാകും ഗീതം… ഇമ്പമാകും ഗീതം…

ആ സംഗീതം…!!
 

തുടിക്കുന്നു എൻ ഹൃദയം ജനനത്തിനായി ..

ക്ഷമയോടെ കാക്കുന്നു ആ സമയത്തിനായി..

കാതിൽ പതിഞ്ഞത് കൺകുളിർക്കെ കാണുവാൻ..

അനുവദിച്ചിടുക നീയാകും തായെ….

അമ്പലമുറ്റത്തെ.. ആൽമരമേ..

അമ്പലമുറ്റത്തെ ആൽമരമേ…!!
 

ഈ ജന്മത്തിൻ യാത്ര തുടങ്ങുവാൻ 

ഒരു ഇലയായി.. ഒരു ചില്ലയിൽ..

തളിർക്കാൻ.. വളരാൻ.. തണൽ ആകാൻ..!!

തളിർക്കാൻ.. വളരാൻ.. തണൽ ആകാൻ..!!
 

ജന്മജന്മാന്തര കർമ്മഭാരത്താൽ..

എത്രയോ യോനികൾ മാറിമാറി.. 

ഇന്നിതാ തളിർക്കുന്നു ഈ അമ്മതൻ ചില്ലയിൽ..

ഈ അമ്മതൻ ചില്ലയിൽ..!!
 

പച്ചയിൽ പൊതിഞ്ഞൊരു മേനിയാൽ..

അർക്കനെ കൂട്ടിനായി കൂട്ടി ഞാനെൻ..

നിസ്വാർഥമാം സേവനം സഹജീവികൾക്കും..

ആത്മസമർപ്പണം.. തായേ നിനക്കുമായി..

തായേ നിനക്കുമായി..!!
 

സത്കർമ്മത്തെ ഒപ്പം കൂട്ടി ഞാൻ..

പടുത്തുയർത്തുവാൻ പുണ്യവും പുണ്യകർമ്മങ്ങളും..

അലിഞ്ഞു പോകട്ടെ സഞ്ചിത കർമ്മഭാരങ്ങൾ ..

മാഞ്ഞു പോകട്ടെ ജന്മങ്ങൾ ജന്മ ജന്മാന്തരങ്ങൾ..

സഫലമാകട്ടെ മോക്ഷവും മുക്തിയും 
 

അരങ്ങുകൾ ഒഴിയുവാൻ നേരമായി

പ്രാർഥനയോടെ പുതയ്ക്കുന്നു ഞാൻ.. 

കാലം തന്നൊരു മഞ്ഞയും ചാരപ്പട്ടും..

കാലം തന്നൊരു മഞ്ഞയും ചാരപ്പട്ടും..!!
 

കൊഴിഞ്ഞുവീഴുന്നു ഭൂമിതൻ മടിത്തട്ടിൽ…. 

ഭൂമിതൻ മടിത്തട്ടിൽ..

പ്രാർഥനകളോടെ ഈ ജന്മവും.. ഈ ജന്മവും..!!

പ്രാപിച്ചീടുവാൻ മോക്ഷവും, മുക്തിയും..

മോക്ഷവും, മുക്തിയും.!!!!

English Summary:

Malayalam Poem ' Aalila ' Written by Ajay Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com