ADVERTISEMENT

സ്വപ്നം കാണാൻ

തുടങ്ങിയ നാളുകളിൽ 

പറവകളെപ്പോലെ

പാറി നടക്കാൻ മോഹിച്ചു..

ആശയുടെ മുകുളങ്ങൾ

ചിറകുകളായി..

മഴവില്ലിന്റെ ചാരുതയിൽ 

ലയിച്ചങ്ങനെ പറന്നുയരാൻ 

ചിറകുവിടർത്തി 

പറക്കാനാഞ്ഞപ്പോഴാണ്

ചിറകുകളെ ചേർത്ത് കെട്ടിയ

കടും കെട്ടു കണ്ടത്.
 

കെട്ടിനെ അറുത്തെറിഞ്ഞ്

ചിറകുവിരിച്ചു പറക്കാൻ

ശ്രമിച്ചുകൊണ്ടിരിയ്ക്കുമ്പോൾ

പുതിയ കടും കെട്ടുകൾ തൂവലിന്നിടയിൽ

മുറുകി വരുന്നതറിഞ്ഞ്

തൂവലുകളറുത്തെറിഞ്ഞ്

സ്വപ്നങ്ങളെ സ്വന്തമാക്കാൻ

അശ്വത്തിന്റെ കരുത്തോടെ

കുതിച്ചു പായാൻ പഠിച്ചു ഞാനിന്ന്..

English Summary:

Malayalam Poem ' Swapnangal ' Written by Rajasree C. V.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com