ADVERTISEMENT

മിഥിലാപുരിയിലെ മൈഥിലിയായ്

മട്ടുപ്പാവിൽ വാഴേണ്ടവൾ

ജനകന്റെ പുത്രിയാം ജാനകിയായ്

ജനഹൃദയങ്ങളിൽ വാഴേണ്ടവൾ!!

രാമായണത്തിന്നേതോ ഇതളിലായ്

വിരഹത്തിൻ നിദ്രയിലാഴ്ന്നൊരുവൾ
 

ജ്യേഷ്ഠത്തിയാം സീതതൻ സന്തുഷ്ടിക്കായ്

തന്നുടെയാനന്ദം ഹോമിച്ചവൾ

രാമാനുജനാം ലക്ഷ്മണൻ തൻ 

ധർമ്മ പത്നി അവൾ...

ജീവിതാനന്ദം അറിയാത്തവൾ!!
 

സീത തൻ ത്യാഗത്തെ വാഴ്ത്തിയോരാക്കവി

നിർദ്ദയം വിസ്മരിച്ചോ ആ ത്യാഗരത്നത്തെ???

ഭർത്തൃമതിയാകിലും വൈധവ്യം നെറുകയിൽ

പേറേണ്ടി വന്നൊരു ദുഃഖ ശിൽപം!

വിരഹത്തിൻ താപത്താൽ വെന്തെരിഞ്ഞെങ്കിലും

വൈദേഹിയെന്ന പേരവൾക്കന്യം!!
 

പതി തൻ നിദ്രയേറ്റുവാങ്ങി അവൾ 

പതിന്നാലു സംവത്സരം മയങ്ങി

ത്യാഗത്തിൻ നിർമല സ്ത്രീ രത്നമേ നിന്നെ

ശ്രീരാമ ദേവനും വണങ്ങിയില്ലേ

ഊഷ്മള ത്യാഗത്തിൻ ഉൽകൃഷ്ട ജന്മമേ

സാദരം നിന്നെ വണങ്ങിടുന്നു!!
 

(പടനിലം  എച്ച്. എസ്. എസ്. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് കൃഷ്ണതാര എസ്. അശോക്)

English Summary:

Malayalam Poem ' Urmila ' Written by Krishnathara S. Ashok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com