ADVERTISEMENT

കിനാവിന്റെ അറ്റത്ത് ഉയലാടിയ നിശാഗന്ധിയാണ്  

നിന്നെകുറിച്ചെന്നോട് മൊഴിഞ്ഞത്

ഓർമ്മതെറ്റുകളിൽ അടർന്നുവീണപ്പോഴായിരുന്നു

സ്വപ്നമെന്ന മരുഭൂമിയിലെ മലമുഴക്കിവേഴാമ്പൽ 

ഇരുളിൽ നഷ്ടപ്പെട്ട ഉറക്കത്തിന്റെ 

അർഥം തേടിയലഞ്ഞത്!
 

കടലാസുപൂക്കളുടെ ചുവപ്പിനെ 

അസ്തമയത്തിന്ന് കടം കൊടുത്തപ്പോഴാണ്

അണഞ്ഞുപോയ തീപ്പൊരികളിൽ 

നിന്നെ ആലേഖനം ചെയ്തത്!
 

ജീവിതത്തിനും മരണത്തിനുമിടക്കുള്ള  

സമയദൂരങ്ങളെ നിദ്രയെന്നടയാളപ്പെടുത്തിയ 

രാവുകളാണ് നിന്നെ എന്നിലേക്ക് 

വിവർത്തനം ചെയ്തത്!
 

കനവുകൾ കനിവുകളാകുമ്പോൾ

നീയെന്ന സ്വപ്നത്തെ ഞാൻ 

ജീവിതമെന്ന വിശുദ്ധഗ്രന്ഥത്തിൽ 

അടയാളപ്പെടുത്തട്ടെ!!

English Summary:

Malayalam Poem ' Kinav ' Written by Girija Chathunny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com