ADVERTISEMENT

അക്ഷരക്കൂട്ടങ്ങൾ,ക്കുൾപ്പൊ-

രുളി,ന്നൊ, ലിയലകളും  

അക്ഷരാതീതപ്പൊരുളിൽ  

ഒളിഞ്ഞു തെളിഞ്ഞൊരൊളിയും

കവിതയായെന്നുമെന്നും 

വിതക്കുവാൻ കൊയ്യുവാൻ

വാക്കിന്നർഥമെന്നപോൽ 

‘കവി’യും ‘വിത’യുമൊന്നാവാൻ  

കവിതകൾ ഭാവരസാമൃത-

ഹൃദ്യതയേറ്റി സമ്പന്നമാകട്ടെ 

കവി ഭാവനാ ഗരിമയിലെന്നും   

അതി സമ്പന്നൻ. 
 

മധുരമ,ൽപ്പം ചവർപ്പും പുളിയുമി,

ത്തിരി കൈപ്പുമാവട്ടെ,

നമ്മിലിഴചേരുന്ന നിത്യജീവിത

ക്കാഴ്ച്ചതന്നുപ്പാവട്ടെ, 

കണ്ണുനീരിറ്റുന്ന നീറ്റമാവട്ടെ, നാം 

നെഞ്ചേറ്റും തണുപ്പാവട്ടെ, 

സൂര്യനു കീഴിലെന്തിനേയും തുറന്നു 

പാടിപ്പരത്താനാഞ്ഞടിക്കുന്ന  

കാറ്റാവട്ടെ; ഭൂമികുലുക്കങ്ങളെ, 
 

മുൻകൂട്ടിക്കണ്ടുണർത്തിക്കുന്ന 

തോറ്റമാകട്ടെ, കവിത: മനനത്തിനു 

മനുഷ്യനു കൂട്ടായ് തുടരട്ടെ.

നേരിന്റെ ഉർവ്വരതയുമായ് പാടട്ടേ കവി; 

കേൾക്കുവാൻ മറ്റാരുമില്ലെങ്കിലും

കവിതന്നെയാണതിന്നാദ്യരസികൻ

English Summary:

Malayalam Poem ' Rasikan ' Written by Dr. Sukumar Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com