ADVERTISEMENT

വേദനിക്കുന്ന മനുഷ്യരുടെ കണ്ണുകൾ

കണ്ടിട്ടുണ്ടോ?

അവരുടെ കണ്ണിന് താഴെ 

കരിനീലിച്ച ഒരു പാടുണ്ട്. 

വേദനയുടെ അളവുകൾ 

രേഖപ്പെടുത്തിയ അളവുകോലാണത്.
 

അവരുടെ കണ്ണുകൾക്ക്

നിരാശയുടെ ദംശനമേറ്റ് 

തിളക്കം നഷ്ടപ്പെട്ടിരിക്കും.

ദുരനുഭവങ്ങളുടെ ഭാരത്താൽ

കൺപോളകൾക്ക് വീക്കമുണ്ടാകും.
 

മോഹഭംഗങ്ങളുടെ കനലേറ്റ്

കണ്ണുകൾ പാതിയടഞ്ഞിരിക്കും.

സൂക്ഷിച്ചു നോക്കിയാൽ

ആ കണ്ണുകളിൽ നിശബ്ദ 

നിലവിളിയുടെ സാഗരം 

അലയടിക്കുന്നതു കാണാം.
 

ചുറ്റുമുള്ളവർ സ്വയം തീർക്കുന്ന 

വലയത്തിനുള്ളിലിരുന്ന്

നോക്കിയാൽ കാണാൻ 

പറ്റാത്തതാണിതെല്ലാം. 

അതിനാൽ ഉറക്കമിളച്ചതാണെന്ന് 

രഹസ്യം പറയും.
 

വേദനയനുഭവിക്കാത്തവർക്കെല്ലാം 

അത് വെറും

കണ്ണുകൾ മാത്രമാണ്.

English Summary:

Malayalam Poem ' Vedanikkunnavarude Kannukal ' Written by Suma Rose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com