ADVERTISEMENT

ഉയിരിന്റെ ഉപ്പായി

കതിർ ചൂടും കനവായി

കനവിന്റെ നിറമായി

ചാരത്തണയുന്നു തോഴീ

നീയിന്നും ഓർമ്മയിൽ

തെളിയുന്ന ചിത്രശലഭമായ്

എൻ മനോവേണുവിൽ

ശ്രുതി മീട്ടും രാഗമായ്

ആത്മാവിൻ അവസാന-

മില്ലാത്ത ദാഹമായ്

മനസ്സിന്റെ ശ്രീകോവിൽ

വിളങ്ങുമൊരു ദീപമായ്

സുരഭിയാം മധുവൂറും

ചെമ്പകപ്പൂവായി
 

നിത്യവും ഓർമ്മയിൽ

തെളിയുന്നു മൽസഖീ,

പുഞ്ചിരി തൂകും നിൻ 

ശാലീനവദനം...

കത്തുമീ വേനലിൽ

കഠിനമാം ചൂടിലും

കരളിലൊരു കുളിരായി

കാതിലൊരു ശാന്തിതൻ

മന്ത്രത്തിൻ ഈണമായ്

മുഴങ്ങുന്നു തോഴി നിൻ

മൃദുവാണി നിരന്തരം...
 

കാലാന്തരമില്ല

ദേശാന്തരമില്ല

വർണ്ണവൈവിധ്യമോ

ജാതിമതഭേദമോ

സമ്പത് സമൃദ്ധിതൻ

പൂർണ്ണവൈരുദ്ധ്യമോ,

തടയല്ല തടയില്ല

ഒന്നായി വിലയിച്ച

ആത്മാവിന് ഒരു ശക്തിയും 

കൂച്ചുവിലങ്ങല്ല

ആജീവനാന്തവും...
 

തുഴ പോയി അലയുമീ

നൗകയിൽ ഒരു സ്നേഹ

പവനനായ് അനുസ്യൂതം

തഴുകുന്നു നിൻ സ്മൃതി

അറിയില്ല ജീവിത

തോണി തുഴഞ്ഞെങ്ങ്

എവിടെയെത്തിടും?

അറിയില്ല എങ്കിലും

അറിയുന്നു ഞാനിന്നും

നിന്നോർമ്മ മതിയെന്നും

നിരന്തരം കലുഷമീ

മഹാബ്ധിയിതുതാണ്ടാൻ !

English Summary:

Malayalam Poem ' Mayasmruthikal ' Written by Kishore Kandangath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com