ADVERTISEMENT

ഉലയിൽ നീറുമൊരു

ഉരുവായി അന്നു നീ

കാൽവരിയിൽ എരിഞ്ഞോരു

പാരിൻ വെളിച്ചമേ,

പാടുന്നു നിൻപുകൾ

മാലോകർ സർവരും

നിന്നുയിർത്തെഴുന്നേൽപ്പ്

കാതോർക്കുന്നൂ...
 

സ്നേഹവും സഹനവും

ത്യാഗവുമഹിംസയും

പാരിന്നു പീയൂഷ

ധാരയായ് ഏകിയ

വിശ്വ പ്രവാചകാ

നിൻ നാമം പുലരട്ടെ:

ആചന്ദ്ര താരമീ

നിബിഡാന്ധകാരത്തിൽ...
 

ഒറ്റിക്കൊടുപ്പിൻ 

ബലി മൃഗമായി നീ

യൂദാസു കിങ്കര

പ്രാമാണികർ തൻ

പാപങ്ങളായിരം

ശിരസാവഹിച്ചു നീ

ഗോൽഗൊഥാ മലയിലെ

പ്രോജ്ജ്വല താരമായ്

ഇന്നും കതിരൊളി 

തൂകുന്ന സ്നേഹമായ്

പാരിടമാകെ പ്രകാശിക്കുന്നൂ...
 

ദുരമൂത്ത മാനവ

വ്യാമോഹ മാനസം

തീരാത്ത പാപ -

ക്കെണികൾ മെനയുമ്പോൾ,

അഗതികൾ ആർത്തരായ്

നിരാലംബ ജാലമായ്

പാരിതിൽ അനുദിനം

ഹതാശയരാകുമ്പോൾ,
 

ഒടുങ്ങാത്ത പാപത്തിൻ

ചങ്ങലകൾ ഭേദിച്ച്

പ്രത്യാശയാം പ്രത്യൂഷ

ധാരയായ് അവനിയിൽ

ഉയിർത്താലും സ്നേഹമേ,

ഉണ്മതൻ നിതാന്ത

സൗന്ദര്യ സ്വരൂപമേ..!!!

English Summary:

Malayalam Poem ' Nithya Tharakam ' Written by Kishore Kandangath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com