ADVERTISEMENT

എന്റെ വീട്ടിൽ ഓടികൊണ്ടിരിക്കുന്ന 

ഒരു യന്ത്രം ഉണ്ടായിരുന്നു

സൂര്യൻ ഉണരുന്നതിന് മുന്നേ

ആ യന്ത്രം ഉണർന്നിരുന്നു

ആ യന്ത്രത്തിന്റെ കൈ എത്താത്ത ഇടം 

വീട്ടിൽ ഉണ്ടായിരുന്നില്ല

ആ യന്ത്രം വീട് വെട്ടി തിളക്കിയിരുന്നു
 

ആ യന്ത്രം വീട്ടിലുള്ളവരുടെ

വിശപ്പ് ഊതികെടുത്തിയിരുന്നു

പെട്ടന്ന് ആ യന്ത്രം നിശ്ചലമായി

കലപില കൂട്ടിയിരുന്ന വീട് ആകെ നിശബ്ദമായി

മിന്നിതിളങ്ങിയിരുന്ന വീട് ആകെ മുഷിഞ്ഞു

വീട്ടിലെ അംഗങ്ങൾ എല്ലാം പട്ടിണിയായി

അന്നാണ് എല്ലാവരും തിരിച്ചറിഞ്ഞത്

ആ യന്ത്രം ആരായിരുന്നു എന്ന്

English Summary:

Malayalam Poem ' Yanthram ' Written by Ayisha Fousik Kadukkappilly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com