ADVERTISEMENT

കൃഷ്ണാ നിന്നുടെ ലീലകൾ പാടുവാ-

നെന്നുടെനാവിനൊരീണം നൽകേണം

നിന്നുടെ മുരളീഗാനം കേൾക്കാനടിയനു 

ശ്രവണം നൽകേണം
 

കോമളരൂപമതൊരുമാത്ര കാണുവാൻ

കണ്ണിണ രണ്ടു നൽകേണം

പൂമേനിയൊന്ന് പുൽകീടാനായ്

പാണികൾ രണ്ടും നൽകേണം
 

ഗുരുവായൂർ പുരമൊന്ന് വന്നീടാനായ്

ഭഗവദ് കൃപ നൽകീടേണം

കണ്ണാ നിന്നെ കാണുവതെന്നുടെ

മനതാരിലുള്ളൊരു മന്ത്രമല്ലോ.

English Summary:

Malayalam Poem ' Krishna Ninnude Leelakal ' Written by Priya Krishnakumar Supriya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com