ADVERTISEMENT

ആഴിയിലെ 

അടിയൊഴുക്കിനെപ്പറ്റി 

ഞാനെന്തു പറയാൻ

മരുഭൂമിയിലെ മണൽക്കാറ്റിനെപ്പറ്റിയും 

ഞാനെന്തു പറയും

കാറ്റ് എവിടെ നിന്ന് വന്ന് 

എവിടേക്ക് പോകുന്നു എന്നും 

എനിക്കറിയില്ല 
 

ഉടൽ വേദനയോടെ

ഉലകിൽ ജീവന്റെ

താളമൊരുക്കി 

മാറിലെ പാലാഴിയിൽ 

സ്നേഹം ചാലിച്ച് 

അമ്മ മുമ്പേ നടന്നു 
 

അകലെ, സൂര്യനും ചന്ദ്രനും 

താരകങ്ങളും വെളിച്ചം

വിതറി ചിരിച്ചു നിന്നു 

തീപന്തങ്ങൾ ഉയർത്തി 

മുദ്രാവാക്യംവിളിച്ച് 

വഴിയിൽ ആരോ ഒരാൾ 
 

തലചായ്ക്കാൻ ഒരിടം

വിശപ്പും ദാഹവും മാറണം 

നഗ്നത മൂടിവയ്ക്കണം 

ഓരോ ദിവസവും ഭാരം

ചുമലിൽ കൂടി വരുന്നു

കല്ലത്താണികൾ കാണുന്നില്ല 
 

വിണ്ടുകീറിയ പാദങ്ങൾ

വഴിയിൽ തളർന്ന് പഥികൻ

യാത്ര തുടരണം നിറുത്താതെ 

കാറ്റ് കൊടുങ്കാറ്റായി

കരകവിഞ്ഞ് നദി ഒഴുകി

പ്രളയം ദുഃഖം കഴുകി
 

നിദ്രയിൽ നിന്ന് സകലരും

ഉണരുമെന്ന് സ്വപ്നം

കണ്ട് പകൽ ശാന്തമായി 

മരിച്ചവർ പുനർജ്ജനിക്കും

എങ്ങും പച്ചപ്പായി മാറും

മരുഭൂമികൾ നീരണിയും.

English Summary:

Malayalam Poem ' Marubhumikal ' Written by Joseph Pulikkottil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com