ADVERTISEMENT

പറന്നു നടന്ന പെൺകിളി തൻ

പാതി ചിറകരിഞ്ഞൊരിക്കൽ വീഴ്ത്തി.

അവൾ പറന്നു.

വീടിനു ചുറ്റും.
 

പ്രിയതമനുയരത്തിൽ 

പറന്നതു കണ്ടവൾ നോക്കി -

യതു സ്വന്തം ചിറകിൽ.
 

ഒരു നാൾ മക്കളും

ചിറകടിച്ചുയർന്നു പൊങ്ങി.
 

മിഴിനീർ പൊഴിച്ചു

തളർന്നു വീണവൾ.

കൂടെ പറക്കുവാൻ 

കഴിയാതെ.

English Summary:

Malayalam Poem ' Pen Kili ' Written by Shuhana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com