ADVERTISEMENT

അടഞ്ഞ കൺപീലികളിൽ നിലാവിനെ 

കൊളുത്തി വെക്കണം

മുഖത്തൊരു 'മോണോലിസ'ചിരി 

പകർന്നുവെക്കണം
 

കവിതകൂട്ടുകൾകൊണ്ട് നെറ്റിയിലൊരു 

സിന്ദൂരം ചാർത്തണം

ചുണ്ടുകളിൽ ചൊല്ലിത്തീരാത്ത 

കവിതകളെ അടയാളപ്പെടുത്തണം
 

വലതു കൈവിരലുകൾക്കിടയിൽ 

മഷിവറ്റിയൊരു പേന തിരുകിവെക്കണം

ശൂന്യമായ വാക്കുകളുടെ ഓർമ്മക്കായ് 
 

എന്നെ കിടത്തുമ്പോൾ കഥകളുടെ ശരശയ്യയിൽ 

ഒരു വശം ചരിച്ചു  കിടത്തണം..

വെറുതെ വെറുതേയൊന്നോർക്കാൻ!!
 

നിശബ്ദശബ്ദങ്ങളെ ആസ്വദിക്കുന്ന 

കാതോരം

മാലാഖമാരുടെ മൊഴികളിലെ 

അവസാന വാക്കുകളെ തൂക്കിയിടണം
 

നാസാരന്ധ്രങ്ങൾക്കരികെ 

വിടർന്നും കൊഴിഞ്ഞതുമായ 

ചെമ്പകപൂക്കളെയൊരുക്കിവെക്കണം
 

കൈമുട്ടുകൾ മടക്കി ചൊടിയിൽ 

ചേർത്തുവെക്കണം 

ഗഹനമായ ഓർമ്മകളെ

താലോലിക്കുമ്പോലെ..
 

കാൽപാദങ്ങൾ ഉപ്പുമണലിൽ

പുതഞ്ഞിരിക്കണം

എന്നോ നടന്നുമറഞ്ഞ

ഇടവഴികളുടെ സ്മരണയ്ക്കായ്!
 

പക്ഷേ

എന്റെ മനസ്സിനെ എങ്ങനെയാണ് 

വരക്കേണ്ടതെന്നെനിക്കറിയില്ല!!
 

മകരമാസനിലാവിന്റെ ചാരുതയോടെ 

നിന്റെ മനസ്സിനെ ഞാൻ വരയ്ക്കുമ്പോൾ

നിന്റെയിച്ഛപോലെ,നീയെന്റെ മനസ്സിനെ 

വരയ്ക്കുക!

English Summary:

Malayalam Poem ' Enne Nee Varakkumbol ' Written by Girija Chathunny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com