എന്നും നിഴലായി – ആര്യ കൃഷ്ണൻ എഴുതിയ കവിത
Mail This Article
മേനിയാകെ ഉമ്മകൾ നൽകി
അമ്മൂമ്മ അവളെ അവരിൽ
ചേർത്തുവയ്ക്കവേ
പുതു പൂവായി വസന്തം വിരിയിച്ച് തൻ
മടിയിൽ ലാളനപാത്രമാക്കി..
കൊഞ്ചുന്ന കുസൃതികരങ്ങളിൽ
ചൂടുമുത്തങ്ങൾ നൽകിയും
തൻ മാറോടു അണച്ചു അവർ
ചൂടുനൽകി..
അവൾ തൻ ബാല്യകാല കേളികളിൽ
മുഴുകി അവർ തൻ അറുപതുകളിൽ
ചേക്കേറി..
പിച്ച വച്ചൊരാ കാലടികൾ പള്ളിക്കൂടം
കണ്ടു, പുതുവിജയങ്ങൾ വച്ചു..
കാലത്തിൻ അലകൾ അടിച്ചു
അവളിലെ ബാല്യം കൗമാരമായി
അമ്മൂമ്മയോ കാലത്തിൻ മാറ്റത്തിൽ
കൈയ്യിലൊരു വടിയുമേന്തി,
അവളിലെ കുഞ്ഞി പെണ്ണോ ഇന്നിതാ
യുവതിയാകാൻ നോക്കിനിൽക്കുമൊരു,
ഇന്നുമാ അമ്മൂമ്മ തൻ കൈകളിൽ
ചായുന്നൊരാ കൊച്ചുമകൾ
വാർധക്യത്തിൽ ഓർമയെല്ലാം മാഞ്ഞ്,
ജീവിത പാലം ജീർണിച്ചു
ഒരു മുഖം മാത്രം അവളുടെ..
എന്നും ആ വൃദ്ധതൻ കണ്ണിൽ, മനസ്സിൽ.
ഒരു നാൾ, അന്ന്
അമ്മൂമ്മ തൻ നനുത്ത കവിളത്ത്
അവൾ ഏകി ഒരു നനുത്ത ചുംബനം..
അവരുടെ തണുത്ത മേനിയാകേ
അവൾ കലങ്ങിയ കണ്ണുകൾ
കൊണ്ടുനോക്കവെ
എവിടയോ മന്ത്രിച്ചു..
ഞാൻ നിന്നോടൊപ്പം
മുത്തശ്ശി തൻ നേർത്ത ശബ്ദം..
അവർ എന്നും അവൾക്ക് ഒപ്പം
വരമേകി... നിഴലായി...