Download Manorama Online App
‘ഭാസ്കർ ദ് റാസ്കലി’ൽ ആദ്യം വില്ലനായി തീരുമാനിച്ചത് ജയറാമിനെ. എന്നാൽ ആ വേഷം ജയറാം നിരസിക്കുകയായിരുന്നുവെന്ന് സിദ്ദീഖ് പറയുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ജയിലർ’ സിനിമയില് മമ്മൂട്ടിയെ വില്ലൻ കഥാപാത്രത്തിനു വേണ്ടി പരിഗണിച്ചിരുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് സിദ്ദീഖിന്റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായത്.
ആരാധനയോടെയും ആർപ്പുവിളികളോടെയും കാണുന്ന രജനിപ്പടത്തിൽ ഒരു വേഷം ലഭിച്ചാൽ, സിനിമ കാണുമ്പോൾ ആരെയാകും ശ്രദ്ധിക്കുക? സ്വന്തം അഭിനയം നോക്കുമോ അതോ സ്റ്റൈൽ മന്നൻ രജനികാന്തിനെയോ? തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിക്കുന്ന മിർണ മേനോനോട് ചോദിച്ചാൽ അവർ പറയും, "തലൈവരെ തന്നെ" എന്ന്! ‘ബിഗ് ബ്രദർ’ എന്ന
അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേർന്ന് തമിഴ് താരം സൂര്യ. കൊച്ചി കാക്കനാട്ടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
മലയാളികളെ എന്നും ചിരിപ്പിച്ച സംവിധായകൻ സിദ്ദീഖിന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത ഒരു അധ്യായമാണ് മകളുടെ രോഗാവസ്ഥ. മുമ്പ് അപൂർവം ചില അഭിമുഖങ്ങളിൽ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഈയടുത്ത് ചാലക്കുടിയിലുള്ള ഒരു ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്കു ശേഷം വലിയ മാറ്റങ്ങൾ മകളിലുണ്ടായതിന്റെ
‘‘മോനേ കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്.. കേക്കുന്നില്ലാ കേക്കുന്നില്ലാ...’’ വാസ്തവത്തിൽ മുകേഷും വാർഡനും തമ്മിലുള്ള ഈ ഡയലോഗ് കേൾക്കാത്തവരുണ്ടോ! സിദ്ദിഖ് ലാൽ ചിത്രമായ റാംജിറാവു സ്പീക്കിങ്ങിലെ ഈ ഡയലോഗിനെ മൂടാൻ ഒരു പുതപ്പിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച ഈ ഡയലോഗ് ഷൂട്ട് ചെയ്യുമ്പോൾ അവിടെ നടന്നതാണ് യഥാർഥ തമാശ സീൻ.