അൻപതു വർഷമായി സിനിമയിൽ. അതിനും മുൻപ് നാടകക്കാരനായി കലയുടെ തുടക്കം. ജീവിതത്തെ സമൂഹത്തോട് ചേർത്തുനിർത്തി മനസ്സിലാക്കുന്നയാൾ, വ്യക്തമായ രാഷ്ട്രീയം സ്പഷ്ടമായി പറയുന്നയാൾ , ഇങ്ങനെ പല വിശേഷണങ്ങളാൽ അലങ്കരിക്കാവുന്നയാളാണു വിജയരാഘവൻ. എൻ.എൻ. പിള്ളയെന്ന അച്ഛന്റെ മകൻ. നടനല്ലെങ്കിൽ പിന്നെ എന്താകുമായിരുന്നു എന്ന ആലോചന പോലുമുണ്ടായിട്ടില്ലത്രേ വിജയരാഘവന്. അഭിനയത്തെ കൺസീവ് ചെയ്യുന്നതെന്ന് എങ്ങനെയാണെന്നു പറഞ്ഞു കൊടുക്കാനേ തനിക്കു കഴിയൂ എന്നും തിയറി വച്ച് പറയാനൊക്കില്ല എന്നും അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. മനോരമ ഓൺലൈനിന്റെ മെമ്മറി കാർഡെന്ന പരിപാടിയിൽ വിജയരാഘവൻ മനസ്സു തുറക്കുകയാണ്.
HIGHLIGHTS
- ‘സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ തെരുക്കൂത്ത് ആവുമായിരുന്നു എന്റെ ജോലി. അത്ഭുതപ്പെടുത്തിയ അവാർഡ് കിട്ടിയിട്ടില്ല’– ചലച്ചിത്ര താരം വിജയരാഘവന്റെ അഭിനയ ജീവിതത്തിലൂടെ