ADVERTISEMENT

വിമർശനങ്ങൾക്കുള്ള മറുപടിയായി ദേശീയ പുരസ്കാരത്തെ കാണുന്നുവെന്ന് മികച്ച നവാഗതസംവിധായകനുള്ള അംഗീകാരം നേടിയ വിഷ്ണു മോഹൻ. മേപ്പടിയാനിലൂടെയാണ് വിഷ്ണു പുരസ്കാര നേട്ടത്തിന്റെ നെറുകയിലെത്തിയത്. സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ പലതരത്തിലുള്ള തരംതാഴ്ത്തലുകൾ നേരിടേണ്ടിവന്നുവെന്നും പ്രത്ഭരായ പലരും പ്രശംസിച്ചപ്പോഴും ചില യൂട്യൂബേഴ്സ് മോശം പ്രതികരണങ്ങൾ നടത്തി സിനിമയെ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും വിഷ്ണു പ്രതികരിച്ചു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വിഷ്ണു മോഹൻ പറഞ്ഞതിങ്ങനെ:

 

‘‘സിനിമ പുരസ്കാരത്തിനായി അയച്ചിട്ടു കുറെ ആയി. പ്രഖ്യാപനം വരാൻ ഒരുപാട് വൈകിയല്ലോ. അതുകൊണ്ട് അക്കാര്യം മറന്നു പോയി. വ്യാഴാഴ്ച മാധ്യമങ്ങളിൽ ഒക്കെ വാർത്ത വന്നു തുടങ്ങിയപ്പോഴാണ് ഓർമ വന്നത്. മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പുരസ്കാരമോ കിട്ടുമായിരിക്കും എന്നു കരുതി. പക്ഷേ, മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം പ്രതീക്ഷിച്ചില്ല.

 

അന്ന് അംഗീകരിക്കാതെ പോയതിൽ എല്ലാവരും സങ്കടപ്പെട്ടു, ഇന്ന് സന്തോഷം: ഇന്ദ്രൻസ്

 

വിമർശനങ്ങൾക്കുള്ള മറുപടി ആണ് ഈ പുരസ്‌കാരം. മേപ്പടിയാൻ റിലീസ് ആയപ്പോൾ ആദ്യത്തെ രണ്ടു ദിവസം വലിയ, ഡീഗ്രേഡിങ് ആണ് നേരിടേണ്ടി വന്നത്. അതിനു ശേഷം ശരിക്കുള്ള പ്രേക്ഷകർ സിനിമ കണ്ട് ഒറിജിനൽ റിവ്യൂ പുറത്തു വന്നു. അവർ ചോദിച്ചത്, എന്തിനാണ് ഈ സിനിമയെ ഇങ്ങനെ പറഞ്ഞത് എന്നാണ്. ഇപ്പോൾ സിനിമ യൂട്യൂബിൽ ഉണ്ട്. മലയാളവും ഹിന്ദിയിൽ മൊഴിമാറ്റം ചെയ്തതും ഉണ്ട്. അതിൽ ആയിരക്കണക്കിന് കമന്റുകൾ കാണാം. തൊണ്ണൂറു ശതമാനവും പ്രേക്ഷകർക്കു സിനിമ ഇഷ്ടമായി.

 

സീനിയർ ആക്ടർ മധുസാർ ഉൾപ്പെടെ സിബിമലയിൽ, നടൻ സിദ്ദീഖ് ഉൾപ്പെടെ ഇൻഡസ്ട്രിയിലെ സീനിയറായിട്ടുള്ളവർ പല വേദികളിലും ഈ സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ഈ ആളുകളൊക്കെ ജൂറിയിലിരിക്കുന്നവരാണെങ്കിൽ അവാർഡ് കൊടുക്കില്ലേ. അതേ പോലെ സിദ്ദീഖ് ഇക്ക ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ടായിരുന്നു കഥ പറയുമ്പോൾ എന്ന സിനിമയ്ക്കു ശേഷം പുള്ളി കരഞ്ഞ സിനിമ ഇതാണെന്ന്. താൻ അടുത്ത കാലത്ത് കണ്ട ഏറ്റവും ടച്ചിങ് ആയിട്ടുള്ള സിനിമയായിരുന്നു മേപ്പടിയാൻ എന്നാണ് മധു സർ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിബി മലയിൽ സർ കഴിഞ്ഞ ഒരു പരിപാടിയിൽ പ്രസംഗിച്ചപ്പോൾ മേപ്പടിയാനെക്കുറിച്ചു പറഞ്ഞിരുന്നു. ആദ്യത്തെ രണ്ടു ദിവസം ഈ സിനിമയെ ഒരു സാധാരണ ഫാമിലി സിനിമയായിട്ട് എടുത്ത് സിനിമയെ നശിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ച ഒന്നു രണ്ടു യൂട്യൂബ്ഴ്സ് അവരാണിതിനെ ഇങ്ങനെയാക്കിയത്. അതൊക്കെ മാറി സിനിമയ്ക്ക് ഒരു വിജയം ഉണ്ടായി. മേപ്പടിയാന് ആദ്യം കിട്ടുന്ന അവാർഡല്ല ഇത്. 17 അവാർഡ് മേപ്പടിയാന് ലഭിച്ചു. ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ അവാർഡ് കിട്ടിയ പടമാണ്.  

 

അത് ഞാൻ നോക്കിയിട്ടില്ല. അങ്ങനെ പറയുകയാണെങ്കിൽ ഈ വർഷം പ്രഖ്യാപിച്ച എല്ലാ അവാർഡിനെയും നിങ്ങൾ അങ്ങനെ പറയണം. ഈ സെയിം ജൂറിയാണ് ഈ സിനിമ കണ്ടിട്ടുള്ളത്. ആദ്യത്തെ നാൽപതോളം പേരുള്ള ജൂറി അതുകഴിഞ്ഞ് 15 പേരുള്ള ജൂറി അങ്ങനെ പറയുകയാണെങ്കിൽ ഈ പറഞ്ഞ പത്തറുപത്തഞ്ചു പേരെ സ്വാധീനിച്ചിട്ടു വേണം ഒരു അവാർഡ് കിട്ടാൻ. കഴിഞ്ഞവർഷവും ഈ വർഷവും അവാർഡിന് ഇവിടെ വിവാദം ഉണ്ടാകുമ്പോഴും കഴിഞ്ഞ വർഷം 11 നാഷനൽ അവാർഡ് മലയാളത്തിനു കിട്ടി. എന്തെങ്കിലും വിവാദം ഉണ്ടായിരുന്നോ? ഈ വർഷം പ്രഖ്യാപിച്ച അവാർഡിന് മേപ്പടിയാനല്ലാതെ ഏതെങ്കിലും അവാർഡിന് ഇങ്ങനെ പറയുന്നുണ്ടോ. അപ്പോൾ അത് മനഃപൂർവം പറയുന്നതാണ് അങ്ങനെയുണ്ടെങ്കില്‍ എല്ലാ അവാർഡിനും പറയേണ്ടതല്ലേ. 

 

‘ലിജോമോളുടെ പ്രകടനവും കണ്ടില്ലേ?’; ദേശീയ അവാർഡിൽ നിരാശയോടെ തമിഴ് സിനിമാ പ്രേമികൾ

 

ഇന്ദ്രൻസേട്ടന് അവാർഡ് കൊടുത്തു. നല്ല കാര്യം. നായാട്ടിനു സ്ക്രിപ്റ്റിനു അവാർഡ് കൊടുത്തു. ഹോമിനു അവാർഡ് കൊടുത്തു. ഇതെല്ലാം നല്ല കാര്യം. മേപ്പടിയാനു മാത്രം കൊടുത്തതു മോശമായി അല്ലെങ്കിൽ പൊളിറ്റിക്കലി ആണെന്നു പറഞ്ഞാൽ അതു ശരിയല്ല. ഇതേ ഗവൺമെന്റും ഇതേ ജൂറിയുമല്ലേ കൊടുത്തത്. പബ്ലിക് പ്ലാറ്റ്ഫോമിൽ നോക്കിക്കഴിഞ്ഞാൽ യൂട്യൂബിലെ കമന്റുകൾ നോക്കിക്കഴിഞ്ഞാൽ 95 ശതമാനവും മാസ്റ്റർ പീസ് മൂവി, സൂപ്പർ മൂവി എന്നാണ്. കാരണം ആളുകൾ കമന്റിടുന്നത് അവർക്ക് ഒരുപാട് ഇഷ്ടപ്പെട്ടിട്ടാണ്. അതേ പോലുള്ള ആളുകളാണ് ജൂറിയിലും. അവർക്ക് ഇഷ്ടപ്പെടില്ലേ? ഇൻഡസ്ട്രിയിലെ സീനിയറായിട്ടുള്ള ആർട്ടിസ്റ്റുകളും മുരളി ഗോപിച്ചേട്ടൻ മുതലായ എത്രയോ പേരെന്നെ വിളിച്ചു. ഇവരൊക്കെയുള്ള ജൂറിയാണെങ്കിൽ അവാര്‍ഡ് കൊടുക്കില്ലേ. അവർക്ക് ഇഷ്ടപ്പെട്ട സിനിമയല്ലേ. ഒരു മോശം സിനിമയ്ക്ക് നിങ്ങൾ അവാർഡ് തന്നു എന്നാണെങ്കിൽ പോട്ടെ. ലക്ഷക്കണക്കിന് ആളുകള്‍ മലയാളത്തിൽ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടവരുണ്ട്. എല്ലാവരുടെയും േടസ്റ്റ് ഒരുപോലെ ആയിരിക്കില്ല. നെഗറ്റീവ് പറഞ്ഞവർക്കാണ് പൊളിറ്റിക്കൽ അജൻഡ ഉള്ളവർ. അതുകൊണ്ടാണ് അവർ എതിർത്തു പറയുന്നത്. 

 

സെപ്റ്റംബർ മൂന്നിന് എന്റെ വിവാഹമാണ്. ഈ പുരസ്കാരനേട്ടം ഇരട്ടി സന്തോഷം നൽകുന്നു. മോഹൻലാൽ സർ, സുരേഷ് ഗോപി സർ അങ്ങനെ ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒരുപാട് സന്തോഷം. പ്രത്യേകിച്ച് ആദ്യം ചെയ്ത സിനിമ കൂടി ആകുമ്പോൾ ഇത് വളരെ സ്പെഷലാണ്. 

 

രണ്ടാമത്തെ സിനിമ നടന്നു കൊണ്ടിരിക്കുന്നു. രണ്ട് ഷെഡ്യൂൾ കഴിഞ്ഞു. കല്യാണം കഴിഞ്ഞതിനു ശേഷം വീണ്ടും തുടങ്ങും. പേരിട്ടിട്ടില്ല. ലൗ സ്റ്റോറി ആണ്. ബിജു മേനോന്‍, നിഖില വിമൽ, അനുശ്രീ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഞാൻ സംവിധാനം ചെയ്ത് ജോമോൻ ടി ജോണും എഡിറ്റർ ഷബീർ മുഹമ്മദും നിർമിക്കുന്ന സിനിമയാണ് അടുത്തത്.’’–വിഷ്ണു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com