‘എനിക്കറിയാം ആ സിനിമ എന്താണെന്ന്... കാത്തിരിക്കാൻ വയ്യ ലാലേട്ടാ’
Mail This Article
സംവിധായകനാകാൻ ഒരുങ്ങുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘എനിക്കറിയാം ആ സിനിമ എന്താണെന്ന്... കാത്തിരിക്കാൻ വയ്യ ലാലേട്ടാ’ മലയാളത്തിന്റെ പ്രിയതാരത്തിന് ആശംസകൾ പറഞ്ഞ് പൃഥ്വി സമൂഹമാധ്യമത്തിൽ കിറിച്ചത് ഇപ്രകാരമാണ്.
‘എനിക്കറിയാം ഇൗ സിനിമ എന്താണെന്നും എന്തിനെക്കുറിച്ചാണെന്നും. ആ സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടും എനിക്കറിയാം. കാത്തിരിക്കാൻ വയ്യ ലാലേട്ടാ. താങ്കൾക്ക് എല്ലാവിധ ആശംസകളും. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗദ്ഭന്മാരിലൊരാളായ ജിജോ സാറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായതിന് താങ്കൾക്ക് നന്ദി.’ പഥ്വി ഫെയ്സ്ബുക്കിൽ കുറിച്ചു.
മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ വൻ വിജയം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുന്ന വേളയിലാണ് മോഹൻലാൽ സംവിധായകനാകുന്നു എന്ന വാർത്ത പുറത്തു വരുന്നത്. വലിയ ആവേശത്തോടെയാണ് മോഹൻലാലിന്റെ ഇൗ പ്രഖ്യാപനത്തെ സിനിമാപ്രേമികൾ വരവേറ്റത്.