ADVERTISEMENT

പീറ്റർ പോളുമായുള്ള വേർപിരിയൽ വനിത വിജയകുമാറിന്റെ നാടകമാണെന്ന് തമിഴ് യുട്യൂബർ സൂര്യ ദേവി. വനിതയുടെ കൈയ്യിൽ നിന്നും ജീവനോടെ വന്നതു തന്നെ പീറ്റര്‍ പോളിന്റെ ഭാഗ്യമാണെന്ന് സൂര്യ പറയുന്നു. 

 

‘പീറ്റര്‍ പോളിന്റെ ഭാര്യ പാവം എലിസബത്തിന്റെ കണ്ണീരിന്റെ ശാപമാണ് ഇത്. പീറ്റർ, നീ അനുഭവിക്കും. രണ്ട് കുട്ടികളെയും പാവം ഭാര്യയെയും ഉപേക്ഷിച്ചല്ലേ നീ ഇവൾക്കൊപ്പം പോയത്. അവസാനം എന്തായി. ഗോവയിൽ ചെന്നപ്പോൾ എന്തോ വലുത് സംഭവിച്ചിട്ടുണ്ട്. അതാണ് പ്രശ്നങ്ങൾക്കു തുടക്കം. അവിടെ നിന്നും ഇവർ രണ്ടായാണ് തിരിച്ചുവന്നത്.ഇനി നീ എലിസബത്തിനടുത്ത് പോകരുത്. അവർ നിന്നെ ചെരുപ്പൂരി അടിക്കും.’–സൂര്യ പറയുന്നു.

 

‘വനിതാ, നീ പറഞ്ഞല്ലോ സ്വന്തം അമ്മ മകനെ നോക്കുന്നതുപോലെയാണ് നീ പീറ്ററിനെ നോക്കിയതെന്ന്. നിനക്ക് അമ്മയുടെ അർഥം എന്താണെന്ന് അറിയാമോ. നിനക്ക് പകരം രണ്ട് എരുമകളായിരുന്നെങ്കിൽ അതിന്റെ പാല് കറന്ന് അവർ രക്ഷപ്പെട്ടേനെ. അതിനുപോലും നിനക്ക് യോഗ്യതയില്ല.’–സൂര്യ പറഞ്ഞു.

 

‘നിങ്ങളുടെ വിഷയത്തിൽ ഞാൻ ഒരുപാട് അനുഭവിച്ചു. അതൊക്കെ നിനക്കും തിരിച്ചുകിട്ടണം. ഇനി എവിടെയെങ്കിലും പോയി പിച്ചയെടുത്ത് ജീവിക്കു. അതാണ് വനിതയ്ക്ക് നല്ലത്. ആരാണ് നിന്നെ സിനിമയില്‍ എടുക്കുക. പീറ്റർ നിന്നെയാണ് ആദ്യം ജയിലിൽ അടക്കേണ്ടത്. അതുകഴിഞ്ഞ് വനിതയെ. അന്ന് എന്നെ അറസ്റ്റ് ചെയ്യുമ്പോൾ നീ വന്ന് സ്റ്റേഷനിൽ നിന്നിരുന്നല്ലോ. അനുഭവിക്കും.’–സൂര്യ പറഞ്ഞു.

 

‘സ്ത്രീകൾക്കു തന്നെ അപമാനമാണ് വനിത. ഈ ലോകത്ത് നിന്നെപ്പോലൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. നല്ലവളെപ്പോലെ അഭിനയിക്കുകയാണ്. ഇവിടെ നല്ലൊരു പൊലീസ് ഉണ്ടെങ്കിൽ ഇവളെയായിരുന്നു ആദ്യം പിടിച്ച് ജയിലിൽ അടക്കുക. ഭാര്യ–പുരുഷൻ എന്ന നല്ലൊരു ബന്ധത്തെ യട്യൂബിലെ ഇവൾ മാനംകെടുത്തി.’-സൂര്യ ദേവി പറയുന്നു.

 

നേരത്തെ വനിതയെയും പീറ്ററിനെയും യുട്യൂബിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വനിതയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. ഇതിനു മറുപടിയെന്നോളമാണ് വനിതയെ പൊളിച്ചടുക്കി സൂര്യ വീണ്ടും യുട്യൂബിലെത്തിയത്.സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനുമെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും വധഭീഷണി ഉയർത്തിയെന്നും ആരോപിച്ചാണ് സൂര്യയ്ക്കെതിരെ വനിത പരാതി നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com