കയ്യിലൊരു തിരക്കഥയുണ്ടോ? ഫിലിമോക്രസി സ്ക്രിപ്റ്റ് മെന്‍ററിങ് പരിപാടിയിൽ അപേക്ഷിക്കാം

filmocracy-script
SHARE

സ്വതന്ത്ര ചലച്ചിത്ര സംവിധായകര്‍ക്ക് തിരക്കഥാ മാര്‍ഗനിര്‍ദ്ദേശ പദ്ധതിയുമായി ഫിലിമോക്രസി ഫൗണ്ടേഷന്‍. പരിചയസമ്പന്നരായ ചലച്ചിത്രപ്രവർത്തകരും തിരക്കഥാകൃത്തുക്കളും ചേർന്നു നയിക്കുന്ന ഈ പരിപാടി സ്ക്രിപ്റ്റ് മെന്‍ററിങ്ങിലെ അംഗീകൃത സമ്പ്രദായങ്ങളെ ആധാരമാക്കിയുള്ളതാണ്. ഓരോ പ്രൊജക്ടിനും പ്രത്യേകം മെന്റർമാരെ നിയോഗിക്കുകയുംഅവരുടെ തിരക്കഥകളെ പ്രത്യേകം വികസിപ്പിച്ചെടുക്കുന്ന രീതിയാണ് ഫിലിമോക്രസി ഫൗണ്ടേഷന്‍ അവലംബിക്കുന്നത്. തുടർന്ന് ഈ സിനിമയുടെ നിർമാണഘട്ടത്തിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും ഫിലിമോക്രസി ഫൗണ്ടേഷന്റെ മെന്റർമാരുണ്ടാകും. ഫിലിമോക്രസി ഫൗണ്ടേഷന്റെ 'നിർമാണ സഹായ പദ്ധതി'യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്റ്റുകള്‍ക്കാണ് നിലവില്‍ 'സ്ക്രിപ്റ്റ് മെന്‍ററിങ്' ലഭ്യമാകുക. 

പരമാവധി കുറഞ്ഞ ചിലവില്‍ സിനിമകള്‍ ചെയ്യാന്‍ സ്വതന്ത്ര സിനിമാ സംവിധായകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച കൂട്ടായ്മയാണ് ഫിലിമോക്രസി ഫൗണ്ടേഷന്‍. സാമ്പത്തിക സഹായം നല്‍കുന്നതിനു പകരം നിര്‍മ്മാണ ഉപകരണങ്ങള്‍ ലഭ്യമാക്കിയാണ് ഫിലിമോക്രസി ഫൗണ്ടേഷന്‍ സ്വതന്ത്ര സംവിധായകരെ പിന്തുണയ്ക്കുന്നത്. 

ഇതുവരെ 19 പ്രൊജക്ടുകൾക്ക് പ്രൊഡക്‌ഷൻ സപ്പോർട്ടും നിർമാണ സഹായവും ഫിലിമോക്രസി ഫൗണ്ടേഷൻ ലഭ്യമാക്കി. ഏറ്റവം മികച്ച ചിത്രത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ലഭിച്ച വാസന്തി, വിത്ത്, സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍, പിക്സേലിയ തുടങ്ങിയ ചിത്രങ്ങൾ ഇത്തരത്തിൽ ഫിലിമോക്രസി ഫൗണ്ടേഷന്റെ സഹകരണത്തോടെ വളരെ കുറഞ്ഞ ചിലവില്‍ നിർമിച്ച സിനിമകളാണ്. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയ്ക്കും ഈ സഹായം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9686445453. വെബ്സൈറ്റ്: www.filmocracy.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.