ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റ്; തൊഴിൽ നിഷേധിക്കാൻ അവകാശമില്ല: മമ്മൂട്ടി

mammootty-sreenath
SHARE

നടൻ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയത് തെറ്റെന്ന് മമ്മൂട്ടി. തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കിയാണ് നിർമാതാക്കളുടെ സംഘടനാനടപടിയെ മമ്മൂട്ടി വിമർശിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.

പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണത്തിന് കൊച്ചിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ്  ശ്രീനാഥ് ഭാസിക്കെതിരായി നിർമാതാക്കൾ പുറപ്പെടുവിച്ച അനിശ്ചിതകാല വിലക്കിനെ കുറിച്ച് പ്രതികരിച്ചത്. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണ്.  ഇത് അംഗീകരിക്കാൻ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞു.

നേരത്തെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതിനാണ് ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാക്കൾ നടപടിയെടുത്തത്. ശ്രീനാഥിനെതിരായ കേസ് പരാതിക്കാരി പിൻവലിച്ചെങ്കിലും വിലക്ക് നിലനിൽക്കും എന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. അമ്മയിൽ  അംഗമല്ലാത്തതിനാൽതന്നെ ശ്രീനാഥിനെതിരായ നടപടിയിൽ താരസംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നിരിക്കെയാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}