മൂന്ന് വർഷം മുമ്പും ഇതുപോലുള്ള അവസ്ഥ വന്നിരുന്നു, ബാല തിരിച്ചുവരും: എലിസബത്ത്

bala-elizabeth-vlog
SHARE

കരൾരോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഭാര്യ എലിസബത്ത്. ബാല ഇപ്പോഴും ഐസിയുവിൽ തന്നെയാണെന്നും എല്ലാവരോടും താൻ ഓക്കെയാണെന്ന് പറയാൻ പറഞ്ഞുവെന്നും എലിസബത്ത് പറയുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയി എന്നത് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചെന്നും എലിസബത്ത് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ എഴുതി.

‘‘ബാല ചേട്ടൻ ഐസിയുവിൽ തന്നെയാണ്. ന്യൂസ് പുറത്തായതാണ് അദ്ദേഹത്തിനുള്ള ആകെ വിഷമം. ഇന്നലെ കണ്ടപ്പോൾ അതാണ് പറഞ്ഞത്. എല്ലാവരോടും അദ്ദേഹം ഓക്കെ ആണെന്നും പറയാൻ പറഞ്ഞു. ബാല ശക്തനാണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ബാലയുടെ ജീവിതത്തിൽ ഇതുപോലുള്ള അടിയന്തര അവസ്ഥകൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ അദ്ദേഹം ശക്തമായി തിരിച്ചെത്തിയിട്ടുമുണ്ട്. ഇത്തവണയും ശക്തനായി തിരിച്ചെത്തും. നിങ്ങളെല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കണം.’’–എലിസബത്ത് പറഞ്ഞു.

മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളും സിനിമാ മേഖലയിലെ സുഹൃത്തുക്കളിൽ‌ പലരും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി.  ബാലയുടെ സഹോദരൻ സംവിധായകൻ ശിവ ചെന്നൈയിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിയിട്ടുണ്ട്. ഛായാഗ്രാഹകൻ വെട്രിയും ഒപ്പമുണ്ടായിരുന്നു.

ബാലയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ട്. മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കരൾ രോഗമാണ് ബാലയുടെ ആരോഗ്യത്തെ അലട്ടുന്ന പ്രധാന പ്രശ്നം. കരൾമാറ്റ ശസ്ത്രക്രിയ നടത്തുക എന്ന മാർഗമാണ് ഇപ്പോൾ ഡോക്ടർമാർ മുന്നോട്ടുവച്ചിരിക്കുന്നത്. അതിനായുള്ള തയാറെടുപ്പിലാണ് ബാലയുടെ കുടുംബാംഗങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS