നിവിൻ പോളിയും അജുവും ധ്യാനും; സംവിധാനം ഡിജോ ജോസ് ആന്റണി

dijo-nivin
സിനിമയുടെ പൂജ വേളയിൽ പകർത്തിയ ചിത്രം
SHARE

‘ജന ഗണ മന’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസും പോളി ജൂനിയർ പിക്ച്ചേഴ്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പൂജ ദുബായിൽ നടന്നു. ‘ജന ഗണ മന’യുടെ തിരക്കഥ നിർവഹിച്ച ഷാരിസ് മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെയും കഥ–തിരക്കഥ–സംഭാഷണം.

അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം ഒരു ഫൺ എന്റർടെയ്നറായിരിക്കും. ഛായാഗ്രഹണം സുദീപ് ഇളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, ദുബായ് ലൈൻ പ്രൊഡക്‌ഷൻ  റഹിം പി.എം.കെ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു.

പ്രൊഡക്‌ഷൻ  ഇൻ ചാർജ് അഖിൽ യശോധരൻ, ആർട്ട ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക് ജെയ്ക്സ്  ബിജോയ്‌, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേമംലാൽ, വാർത്താ പ്രചരണം ബിനു ബ്രിങ്ഫോർത്ത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS