പ്രണയ ചിത്രങ്ങളിലെ നായകനും നായികയുമായി അജിത്തും ശാലിനിയും

ajith-shalini-romance
SHARE

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന അജിത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രണയ സിനിമകളിലെ നായകനെയും നായികയെയുംപോലെ സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ദുബായിലാണ് ഇപ്പോൾ ഇരുവരുമുള്ളത്. ഈ ഭൂമിയിലെ ഏറ്റവും മനോഹര ജോഡി, എവർഗ്രീൻ കപ്പിൾസ് എന്നൊക്കെയാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകൾ. അജിത്തും ശാലിനിയും നായകനും നായികയുമായി ഒരു ചിത്രത്തിൽ അഭിനയക്കണമെന്നു പറയുന്നവരുമുണ്ട്. ശാലിനിയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവാണ് അജിത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മഞ്ജു വാരിയർ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ബോക്സ്ഓഫിസിലും ചിത്രം വലിയ വിജയമായിരുന്നു. 

മഗിഴ് തിരുമേനിയാണ് അജിത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS