ഷാറുഖിന്റെ പഠാൻ പ്രൈമിൽ എത്തി; റിലീസ് ചെയ്തത് പുതിയ പതിപ്പ്

pathaan-prime
SHARE

ഷാറുഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രം പഠാൻ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. മാർച്ച് 22ന് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തിയത്. ദൈർഘ്യം കൂടുതലായതിനാൽ തിയറ്ററിൽ നിന്നും നീക്കം ചെയ്ത ചില രംഗങ്ങളും ഒടിടി റിലീസിൽ അണിയറ പ്രവർത്തകർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷാറുഖിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ പഠാൻ ആയിരം കോടി ക്ലബ്ബിലെത്തിയിരുന്നു. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ബോളിവുഡ് ചിത്രമായും ‘പഠാൻ’ മാറി. ആമിർ ഖാൻ ചിത്രം ‘ദങ്കലി’ന്റെ റെക്കോർഡ് ആണ് പഠാൻ തകർത്തത്. 

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ പഠാൻ ആക്‌ഷൻ ത്രില്ലറാണ്. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ ഏബ്രഹാം വില്ലൻ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS