സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന കുമ്മാട്ടിക്കളിയുടെ ഷൂട്ടിങ് ആരംഭിച്ചു

Madhav-Suresh
മാധവ് സുരേഷ്
SHARE

നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം "കുമ്മാട്ടിക്കളി"യുടെ ഷൂട്ടിങ് ആരംഭിച്ചു. ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന  ആദ്യം മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി എന്ന തന്റെ ചിത്രം ഒരുങ്ങുന്നതെന്ന് വിൻസെന്റ് സെൽവ പറയുന്നു.

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. അമരം ചിത്രീകരിച്ച ലൊക്കേഷനുകളിലാണ് ഈ ചിത്രത്തിന്റെയും ഷൂട്ടിങ്. 30 ദിവസത്തോളം നീളുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവിടങ്ങളാണ്. സൂപ്പർഗുഡ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ആലപ്പുഴ സാന്ത്വൻ സ്പെഷൽ സ്കൂളിൽ വച്ചാണ് നടന്നത്. നടൻ ഇന്നസന്റ് ഓർമകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

Kummattikali-movie

സൂപ്പർഗുഡ് ഫിലിംസിന്റെ ഉടമയും നിർമാതാവുമായ ആർ ബി ചൗധരി, നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി, എവർഷൈൻ മണി, സംവിധായകൻ വിൻസന്റ് സെൽവ, സംവിധായകരായ രതീഷ് രഘുനന്ദൻ, സുധീഷ് ശങ്കർ, ഡിസ്ട്രിബ്യൂട്ടർ സുജിത് നായർ, മാധവ് സുരേഷ്, ലെന എന്നിവരെല്ലാം ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മത്തിൽ പങ്കെടുത്തു. നിർമാതാവ് ലിസ്റ്റ് സ്റ്റീഫൻ ആദ്യ ക്ലാപ് അടിച്ചു.

തമിഴ്, കന്നട നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആർ കെ വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ്  വി., പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, സംഗീതം ജാക്സൺ വിജയൻ, ലിറിക്സ് സജു എസ്, എഡിറ്റർ ആന്റണി, സംഘട്ടനം ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA