കാൻസർ രോഗിയായ അറുപതുകാരിയുടെ ‘അവസാന ആഗ്രഹം’ നിറവേറ്റി ഷാറുഖ്

shahrukh-fan
SHARE

അര്‍ബുദ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി നടന്‍ ഷാറുഖ് ഖാന്‍. അറുപതുകാരിയായ പശ്ചിമ ബംഗാള്‍ സ്വദേശിനി ശിവാനി ചക്രവര്‍ത്തി മരിക്കുന്നതിന് മുന്‍പ് ഷാറുഖിനെ നേരില്‍ കാണണമെന്നുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കിങ് ഖാന്‍ വിഡിയോ കോളിലൂടെയാണ് ശിവാനി ചക്രവര്‍ത്തിയുടെ മുന്നിലെത്തിയത്.

ഷാറുഖ് ഖാന്റെ കടുത്ത ആരാധികയാണ് ശിവാനി ചക്രവര്‍ത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാന്‍സര്‍ ചികിത്സയിലാണ് ഈ അറുപതുകാരി. ഷാറുഖ് ഖാനെ നേരില്‍ കാണണമെന്നുളളതാണ് അവസാന ആഗ്രഹമെന്നും, തന്റെ അടുക്കളയില്‍ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് നല്‍കണമെന്നും ശിവാനി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞിരുന്നു. ‘‘എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി. ഇനി ഞാന്‍ അധികകാലം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് എനിക്കൊരു ആഗ്രഹമുണ്ട്, അതിനെ എന്റെ അവസാന ആഗ്രഹമെന്ന് വിളിക്കാം. ഷാറുഖ് ഖാനെ നേരിട്ടുകാണണം. കൂടാതെ അദ്ദേഹത്തിന് എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ബംഗാളി ഭക്ഷണം നല്‍കണം. അദ്ദേഹം അത് ആസ്വദിച്ച് കഴിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.’’- ശിവാനി പറഞ്ഞു.

ഇതിന് പിന്നാലെയാണ് ആരാധികയെ ഞട്ടിച്ച് കിങ് ഖാന്‍ വിഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 30 മിനിറ്റിലധികം ഇരുവരും സംസാരിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും കൊല്‍ക്കത്തയിലെ വീട്ടിലെത്തി ഭക്ഷണം കഴിക്കുമെന്നും ഷാറുഖ് ഉറപ്പ് നല്‍കി. കാന്‍സറിന്റെ അവസാന സ്റ്റേജിലായ ഇവര്‍ക്ക് സാമ്പത്തിക സഹായവും നടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷാറുഖിന്റെ ഫാന്‍സ് പേജ് ട്വീറ്റ് ചെയ്തു. വിഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഫാന്‍സ് കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA