ADVERTISEMENT

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്കെ’ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

 

ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേശ്, ജയൻ ചേർത്തല,നിസ്താർ സേട്ട്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, മഞ്ജുശ്രീ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന സിനിമയാകുമിത്.

 

കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു.കോ-റൈറ്റർ ജയ് വിഷ്ണു, എഡിറ്റർ സംജിത് മുഹമ്മദ്.

ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ, പ്രൊഡക്‌ഷൻ കൺട്രോളർ മോഹൻ(അമൃത), കല ജയൻ ക്രയോൺ, മേക്കപ്പ് പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് ജെഫിൽ,സൗണ്ട് ഡിസൈൻ അരുൺ വർമ.

 

ചീഫ് അസോഷ്യേറ്റ് ഡയറക്ടർ രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ ബിച്ചു,സവിൻ സാ, അസിസ്റ്റന്റ് ഡയറക്ടർ രാഹുൽ വി. നായർ, അമ്മു മറിയ അലക്സ്, ഫിനാൻസ് കൺട്രോളർ എം.കെ. ദിലീപ് കുമാർ, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, പ്രൊഡക്‌ഷൻ ഡിസൈനർ ജോൺ കുടിയാൻമല, പിആർഒ എ.എസ്. ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com