വീണ്ടും ഇടതുപക്ഷം വന്നാല്‍ രഞ്ജിയേട്ടൻ സാംസ്കാരിക മന്ത്രി: പരിഹസിച്ച് ഹരീഷ് പേരടി
Mail This Article
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിർണയ വിവാദത്തിൽ അക്കാദമി ചെയർമാന്‍ രഞ്ജിത്തിനെതിരെ ഹരീഷ് പേരടി. അടുത്ത തവണയും ഇടതുപക്ഷം വന്നാൽ സാംസ്കാരിക മന്ത്രിയാകാനുള്ള സ്ഥാനാർഥിയാണ് രഞ്ജിത്തെന്നും അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലെന്നു പറഞ്ഞ് ലീവ് എടുത്താ മതിയെന്നും ഹരീഷ് പേരടി പറയുന്നു.
‘‘രഞ്ജിയേട്ടാ...ആരൊക്കെ പ്രകോപിപ്പിച്ചാലും..നിങ്ങൾ ഒന്നും മിണ്ടരുത്...നമ്മൾ തമ്പ്രാക്കൻമാർ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളു. ആ കൊല ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തിയമരും. നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി. നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു.(അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറി കൂടി.അതാണ് ഈ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം..അതിനുള്ള പണി പിന്നെ)
അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ...ഇതുവല്ലതും ഈ നാലാംകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ...അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാൽ സാംസ്കാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥിയാണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ...സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയേണ്ട...ഈഗോ വരും...അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി...വിപ്ലവാശംസകൾ.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.