കിങ് ഓഫ് കൊത്തയിലെ സിഗരറ്റ് വലിയും ‘ലോലിപോപ്പും’; മറുപടിയുമായി അഭിലാഷ് ജോഷി

abhilash-joshiy-lolipopp
SHARE

‘കിങ് ഓഫ് കൊത്ത’ സംവിധായകൻ അഭിലാഷ് ജോഷിക്കെതിരെ കമൽഹാസന്റെയും വിജയ്‌യുടെയും ആരാധകർ.  അഭിലാഷ് ജോഷി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘കിങ് ഓഫ് കൊത്ത’ സിനിമയ്ക്കു നേരെ റിലീസ് ദിനം മുതൽ വലിയ രീതിയിൽ ആക്രമണമുണ്ടായിരുന്നു. ദുൽഖർ സിഗരറ്റ് വലിക്കുന്ന രംഗത്തിനു നേരെയും പരിഹാസമുണ്ടായി. ലോലിപോപ്പ് കഴിക്കുന്നതുപോലുണ്ട് ഈ രംഗത്തിൽ എന്നായിരുന്നു ഒരു നിരൂപണത്തിൽ പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകന്‍ അഭിലാഷ് ജോഷി രംഗത്തുവന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമയിൽ കമല്‍ഹാസന്‍ സിഗരറ്റ് വലിക്കുന്ന രംഗവും, ലോകേഷിന്‍റെ തന്നെ ഇറങ്ങിനിരിക്കുന്ന ലിയോവില്‍ അര്‍ജുന്‍ സിഗരറ്റ് വലിക്കുന്ന രംഗവും ഇന്‍സ്റ്റ സ്റ്റോറിയാക്കി അതില്‍ ‘ലോലിപോപ്പ്?’ എന്നാണ് അഭിലാഷ് ജോഷി എഴുതിയിരിക്കുന്നത്. ഈ പോസ്റ്റ് ആണ് വിജയ്–കമൽ ആരാധകരുടെ എതിർപ്പിനടയാക്കിയത്.

സമൂഹമാധ്യമങ്ങളിലും അഭിലാഷിന്റെ ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്.

അതേസമയം ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 22ന് ചിത്രം ഒടിടി റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ദുൽഖർ നായകനായെത്തിയ സിനിമയിൽ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS