ADVERTISEMENT

കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ഉപദേശിക്കാൻ വന്ന ആരാധികയ്ക്ക് മറുപടിയുമായി നടൻ ബാല. നടൻ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം എന്നുമായിരുന്നു ആരാധികയുടെ ഉപദേശം. മറ്റൊരാളുടെ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകാൻ വരരുതെന്നായിരുന്നു ബാലയുടെ മറുപടി. ചെന്നൈയിൽ അമ്മയുടെ അടുത്തെത്തിയ സന്തോഷം പങ്കുവച്ച് ബാല പങ്കുവച്ച വിഡിയോയിലാണ് കമന്റുമായി ആരാധിക എത്തിയത്.

 

bala-comment

‘‘ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങൾ എല്ലാപേരും ഹാപ്പിയാകും. ഇതൊരു അഭ്യർഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’–ഇതായിരുന്നു കമന്റ്.

 

ഇതിനു ബാലയുടെ മറുപടി, ‘‘ഒരു പൊതു പ്ലാറ്റ്‌ഫോമിൽ, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത്.’’

 

അമ്മ സുഖമായി ഇരിക്കുന്നുവെന്നും കുറച്ചുദിവസം താനൊരു ഇടവേള എടുക്കുകയാണെന്നും വിഡിയോയിൽ ബാല പറയുന്നു. കുറച്ച് ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാനുണ്ട്. നല്ലതിനുവേണ്ടിയാണ് ഈ ഇടവേള. കുടുംബത്തിനൊപ്പം കുറച്ച് സമയം ചിലവഴിക്കണം. ബാല വ്യക്തമാക്കി.

 

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്തിനൊപ്പം ബാലയെ കാണാതിരിക്കുന്നതാണ് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. പിറന്നാൾ ആഘോഷ വിഡിയോ പങ്കുവച്ച എലിസബത്തിനോട് ആരാധകർക്ക് ചോദിക്കാനുള്ളതും ബാല എവിടെ എന്നായിരുന്നു. അതേസമയം, എലിസബത്ത് അവരുടെ വീട്ടിലാണ്. ഇവിടെ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിലെ ഇത്തിരി വലിയ സന്തോഷങ്ങൾ എലിസബത്ത് ആഘോഷമാക്കുകയാണ്. ഇവിടെ വച്ചാണ് ബാല കൂടെയില്ലാത്ത പിറന്നാൾ ആഘോഷിച്ചതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com