ADVERTISEMENT

സിനിമയിൽ നാലരപ്പതിറ്റാണ്ടു തികയുമ്പോൾ അറുപത്തേഴാം വയസ്സിൽ അബു സലിം നായകനാകുന്നു. പുലിമടയ്ക്കു ശേഷം എ.കെ. സാജൻ സംവിധാനം ചെയ്യുന്ന "അർനോൾഡ് ശിവശങ്കരൻ' എന്ന ചിത്രത്തിലാണു നായകനായി അബുവിന്റെ അരങ്ങേറ്റം. 

 

വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യയുമായി. ഹോളിവുഡ് താരം അർനോൾഡ് ഷ്വാസനെഗറുടെ കടുത്ത ആരാധകനാണ് അബു സലിം. പുതിയ ചിത്രത്തിൽ അബു സലീമിനൊപ്പം ലുക്മാൻ അവറാനും ചിത്രത്തിലുണ്ട്. ശരത് കൃഷ്ണയുടേതാണു തിരക്കഥ.

 

വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com