ADVERTISEMENT

സാന്ദ്ര തോമസ് നിർമിക്കുന്ന പുതിയ സിനിമയുടെ ലോഞ്ച് വിഡിയോ ശ്രദ്ധേയമാകുന്നു. ഷെയ്ൻ നിഗം, അനഘ മരുതോര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ‘ലിറ്റിൽ ഹാർട്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏറെ കൗതുകവും പുതുമയും നൽകുന്ന ഒരു ടൈറ്റിൽ ലോഞ്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയിരിക്കുന്നത്.  

പ്രധാന അഭിനേതാക്കളായ ഷെയ്ൻ നിഗം. ബാബുരാജ്, ഷൈൻ ടോം ചാക്കോ, അനഘ മരുതോര എന്നിവർ പങ്കെടുക്കുന്ന രസകരമായ രംഗങ്ങൾ കോർത്തിണക്കിയ ഒരു വിഡിയോയിലൂടെയാണ് ടൈറ്റിൽ പുറത്തു വിട്ടിരിക്കുന്നത്. രശ്മിക മന്ദാനയെ തന്റെ നായികയായി കൊണ്ടുവന്നാലോ എന്ന് സാന്ദ്രയോട് ചോദിക്കുന്ന ഷെയ്നിന്റെ ഡയലോഗ് ഒരു വിമർശനത്തിനു മറുപടി കൂടെയാണ്. 

ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലിറ്റിൽ ഹാർട്സ്’ രണ്ടാം വരവിൽ സാന്ദ്ര തോമസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ്.  നല്ല നിലാവുള്ള രാത്രിയുമായാണ് സാന്ദ്ര തോമസ് സിനിമയിലെ രണ്ടാം വരവിന് തുടക്കം കുറിച്ചത്.   

ലിറ്റിൽ ഹാർട്ട്സ് ഏറെ പുതുമകളുള്ള ചിത്രമായിരിക്കുമെന്നാണ് ടൈറ്റിൽ വിഡിയോ തന്നെ സൂചിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കളർഫുൾ കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം.

വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും, ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ.  ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ.  ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്‌ഷൻ ഹെഡ് അനിറ്റാരാജ് കപിൽ. ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി.

ക്രിയേറ്റീവ് ഡയറക്ടർ ദിപിൽദേവ്, പ്രൊഡക്‌ഷൻ കൺട്രോളർ ഡേവിസൺ സി.ജെ., മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി റിഷ്ദാൻ അബ്ദുൾ റഷീദ്,  പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ.

English Summary:

Shane Nigam-Shine Tom film Little Hearts begins: Launch Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com