ADVERTISEMENT

ഭാര്യ ജാമിയയ്ക്ക് ഹൃദയത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി സൗബിൻ ഷാഹിർ. ‘‘പിറന്നാൾ ആശംസകൾ ജാമു...ഐ ലവ് യു’’, എന്നായിരുന്നു ജാമിയയുടെ ചിത്രങ്ങൾ പങ്കുവച്ച് സൗബിൻ കുറിച്ചത്. കൃഷ്ണ പ്രഭ, കേതകി നാരായൺ, സുധി കോപ്പ തുടങ്ങി നിരവധി താരങ്ങളും ജാമിയയ്ക്കു പിറന്നാൾ ആശംസകളുമായി എത്തി.

2017 ഡിസംബര്‍ 16നായിരുന്നു സൗബിനും ജാമിയയും വിവാഹിതരായത്. 2019 മെയ് മാസത്തിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഒര്‍ഹാന്‍ എന്നാണ് സൗബിന്‍റെ മകന്‍റെ പേര്. 

soubin-shahir-wife-22
സൗബിൻ ഷാഹിറും കുടുംബവും
soubin-shahir-wife-21
സൗബിൻ ഷാഹിറും കുടുംബവും
soubin-shahir-wife-2
സൗബിൻ ഷാഹിറും കുടുംബവും

സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയിട്ടുള്ള സൗബിന്‍ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലെ പിടി മാഷിനെ അവതരിപ്പിച്ചാണ് മലയാളികളുടെ ഇഷ്ടനടനായി തിളങ്ങിയത്. തുടര്‍‍ന്ന് സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മുൻനിര നടനായി മാറി.

2017ൽ പുറത്തിറങ്ങിയ ‘പറവ’യിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ടൊവിനോ തോമസിനൊപ്പമുള്ള ‘നടികർ തിലകം’ ആണ് സൗബിന്റെ പുതിയ പ്രോജക്ട്. ലാൽ ജൂനിയർ ആണ് സംവിധാനം.

English Summary:

Soubin Shahir's birthday wishes to his wife Jamia Zaheer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com