ADVERTISEMENT

‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയായി. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമയിൽ ബിജു മേനോന്റെ നായികയായി പ്രശസ്ത നർത്തകി മേതിൽ ദേവിക എത്തുന്നു. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായി മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത് വിഷ്ണു മോഹൻ ചിത്രത്തിലൂടെയാണ്. 

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന വലിയ സന്തോഷം പോലും വേണ്ടെന്ന് വച്ച് സിനിമയിലേക്ക് ഒരിക്കലും വരില്ല എന്ന് പ്രഖ്യാപിച്ചിരുന്ന നർത്തകിയാണ് മേതിൽ ദേവിക.  പതിമൂന്നാം വയസ്സ് മുതൽ നിരവധി പ്രതിഭാധനന്മാരായ സംവിധായകരുടെ ക്ഷണം നിരസിച്ച താരമാണ് ഇപ്പോൾ ഒരു ഇളമുറക്കാരനായ സംവിധായകന്റെ കഠിന പരിശ്രമത്തിനൊടുവിൽ ബിഗ് സ്‌ക്രീനിൽ എത്തുന്നത്. നാൽപത്തിയാറാം വയസ്സിൽ ബിജു മേനോന്റെ നായികയായാണ് േമതിൽ ദേവികയുടെ അരങ്ങേറ്റം.

ഇവരെ കൂടാതെ അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദീഖ്, രഞ്ജി പണിക്കർ, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നു. 

ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമാണം. ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരുടെ ഇമാജിൻ സിനിമാസും നിർമാണ പങ്കാളികൾ ആണ്. 

ഛായാഗ്രഹണം ജോമോൻ ടി. ജോൺ. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം അശ്വിൻ ആര്യൻ. പ്രൊഡക്‌ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്, പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, മേക്ക് അപ്പ് സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ വിപിൻ കുമാർ, പിആർഓ എ.എസ്. ദിനേശ്, സൌണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ് 10ജി മീഡിയ. 

English Summary:

Methil Devika, Biju Menon Movie Kadha Innu Vare Packup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com