ADVERTISEMENT

മകൾ, മകളുടെ മകൾ, മകളുടെ മകളുടെ മകൾ... താര, സൗഭാഗ്യ, സുദർശന... അങ്ങനെ താനുൾപ്പെടെ നാലു തലമുറയുടെ സന്തോഷം നിറഞ്ഞ ആവോളം കണ്ടും അറിഞ്ഞുമാണു നടി സുബ്ബലക്ഷ്മി അമ്മാളുടെ മടക്കം.

subbalakshmi3

സിനിമയിലേക്കുള്ള വരവ് 69–ാം വയസ്സിൽ. പല്ലു പൊഴിയുന്ന ആ പ്രായത്തിൽ സിനിമയിലെത്തിയ കഥ പറഞ്ഞു സിനിമകളിൽ കാണുന്ന അതേ ക്ലാസിക് ചിരി പുറത്തെടുത്തിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഈ മുത്തശ്ശി. പക്ഷേ പല്ലുകൾ പോയത് കൂടിയ പ്രായത്തിലല്ല, 35–ാം വയസ്സിൽ ഒരപകടത്തിൽ പെട്ടായിരുന്നു. വയ്പുപല്ലു വയ്ക്കാൻ ആ പ്രായത്തിലും തയാറായില്ല.

1936 ൽ തിരുനെൽവേലി പൊരുമേലിയിൽ രാമഭദ്രന്റെയും രാമലക്ഷ്മിയുടെയും മകളായാണു  ജനനം. സർ സിപിയായിരുന്നു അച്ഛനമ്മമാരുടെ വിവാഹത്തിനു മുൻകൈ എടുത്തത്. 30 പേർ തറവാട്ടിൽ പാട്ടുകാരായി ഉണ്ടായിരുന്നു. സ്വാഭാവികമായി സുബ്ബലക്ഷ്മിയും ഗായികയാകാമെന്നു വച്ചു. പക്ഷേ മനസ്സിലെ മോഹം നടിയാകണം എന്നായിരുന്നു. 

നടൻ സിദ്ദീഖ് ആണു നന്ദനത്തിലെ വേഷത്തിലേക്ക് സംവിധായകനായ രഞ്ജിത്തിനോട് ശുപാർശ ചെയ്തത്. നാട്ടിൻപുറത്തുകാരി മുത്തശ്ശിയായ ശേഷം രണ്ടാമത്തെ ചിത്രത്തിൽ ഫ്രോക്ക് ധരിച്ച ആംഗ്ലോ ഇന്ത്യൻ മുത്തശ്ശിയും–ചിത്രം ഗ്രാമഫോൺ.

subbalakshmi32

കല്യാണരാമനാണ് ഏറെ പ്രശസ്തി നേടിക്കൊടുത്ത സിനിമ. മലയാളത്തിനു പുറമെ അന്യഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

English Summary:

Remembering Subbalakshmi Ammal Actress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com