ADVERTISEMENT

മിഷോങ് ചുഴലിക്കാറ്റ് ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ മനുഷ്യരുടെ ജീവിതം താറുമാറാക്കിയപ്പോൾ ഷോർട്ട്‌സ് ധരിച്ച് കൊടുങ്കാറ്റ് ആസ്വദിക്കുന്ന നടി ശിവാനി നാരായണന്റെ വിഡിയോ വിമർശനങ്ങൾ ഏറ്റു വാങ്ങുന്നു. സ്വന്തം ഫ്ളാറ്റിലെ കാർ  പാർക്കിങ് ഏരിയയിലാണ് വീശിയടിക്കുന്ന മഴയ്‌ക്കൊപ്പം ശിവാനി പാട്ടുപാടി നൃത്തം ചവിട്ടുന്നത്. പ്രളയക്കെടുതിയിൽ പെട്ട്  ഭക്ഷണവും ശുദ്ധജലവും കിട്ടാതെ സിനിമാതാരങ്ങൾ ഉൾപ്പടെയുള്ളവർ വലയുമ്പോഴാണ് കൊടുങ്കാറ്റും പേമാരിയും ആസ്വദിച്ച് മിഷോങ് ചുഴലിക്കാറ്റിനെ സൗന്ദര്യവൽക്കരിച്ചുകൊണ്ടുള്ള വിഡിയോ ശിവാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.   

‘മനസുഖിൻ ഒരു പുയൽ’ എന്ന ഗാനത്തിനൊപ്പം കൊടുങ്കാറ്റിൽ മഴയത്ത് നൃത്തം ചെയ്യുന്ന ശിവാനിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘ഇതാണ് മിഷോങ് ചുഴലിക്കാറ്റ്’ എന്നാണ് വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്. ശിവാനിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ്  കമന്റുമായെത്തുന്നത്. ‘‘താമസിക്കാൻ പോലും ഇടമില്ലാതെ ആളുകൾ ബുദ്ധിമുട്ടുമ്പോൾ ഇങ്ങനെ തുള്ളാൻ നാണമില്ലേ?’’ എന്നാണു ആരാധകരുടെചോദ്യം.

മിനി സ്ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ശിവാനി. സ്റ്റാർ വിജയ് ടിവിയിലെ സീരിയലുകളിലൂടെ നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടി. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർഥിയായിരുന്നു. 

2022 ൽ ലോകേഷ് കനകരാജ്–കമൽഹാസൻ ചിത്രം വിക്രത്തിലൂടെ സിനിമയിലെത്തി. വിജയ് സേതുപതി അവതരിപ്പിച്ച സന്താനത്തിന്റെ മൂന്ന് ഭാര്യമാരിൽ ഒരാളുടെ വേഷമാണ് ശിവാനി ചെയ്തത്. വീട്ട്‌ലാ വിശേഷം, ഡിഎസ്പി, നായ് ശേഖർ റിട്ടേൺസ്, ബംപർ എന്നിവയാണ് മറ്റ് സിനിമകൾ.

English Summary:

Actress Shivani Narayanan gets trolled for dancing in Michaung Cyclone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com