ADVERTISEMENT

അമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ പ്രെഗ്നൻസി ഫോട്ടോഷൂട്ടുമായി എത്തുകയാണ് താരസുന്ദരി. ഈ ഫോട്ടോഷൂട്ടിനിടയിൽ പകർത്തിയ ചിത്രം പോസ്റ്റ് ചെയ്താണ് അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത അമല പ്രേക്ഷകരെ അറിയിച്ചത്.

ഭര്‍ത്താവായ ജഗദ് അമലയുടെ വയറില്‍ തലോടുന്നതും ഇരുവരും പരസ്പരം സ്നേഹ ചുംബനം നൽകുന്നതുമായ പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.

വിഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഒരു പ്രണയ സിനിമ പോലെ മനോഹരം എന്നാണ് വിഡിയോ കണ്ട പലരുടെയും അഭിപ്രായം. നടിയും അവതാരകയുമായ പേളി മാണിയും പേളിയുടെ സഹോദരി റേച്ചലും നടി ശിവദയുമടക്കം അമലയ്ക്ക് ആശംസ അറിയിച്ച് നിരവധി പേരെത്തുകയുണ്ടായി.

കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയെ അമല വിവാഹം ചെയ്യുന്നത്.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.

യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.

അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി. പി​ന്നീ​ട് ഗായ​ക​നും മും​ബൈ സ്വ​ദേ​ശി​യു​മാ​യ ഭ​വ്നിന്ദർ സിങ്ങു​മാ​യി താ​രം ലി​വിങ് റി​ലേ​ഷ​നി​ലാ​യി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി എ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു. എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്.

English Summary:

Amala Paul shared her baby bump video with hubby Jagath Desai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com