ADVERTISEMENT

സങ്കീർണമായ കഥപറച്ചിലിന്റെ രാജകുമാരൻ ക്രിസ്റ്റഫർ നോളന് ഓപ്പൻഹൈമറിലൂടെ ആദ്യ ഓസ്‌കർ. 13 നോമിനേഷനുകളിൽ ഏഴും നേടി 96–ാമത് ഓസ്‌കർ പുരസ്കാരവേദിയിൽ ഓപ്പൻഹൈമർ തിളങ്ങിയപ്പോൾ നോളൻ മികച്ച സംവിധായകനുമായി. ആണവോർജം കണ്ടുപിടിച്ച ഭൗതികശാസ്ത്രജ്ഞൻ ജെ. ഓപ്പൻഹൈമറുടെ കഥ പറയുന്ന ചിത്രമാണ് ഓപ്പൻഹൈമർ.
 

ഇരുപത് വർഷത്തിനിടെ എട്ടുതവണയാണ് നോളന്റെ പേര് ഓസ്കർ പുരസ്കാരത്തിനുള്ള നാമനിർദേശപ്പട്ടികയിൽ വരുന്നത്. 2002ൽ മെമെന്റോ എന്ന ചിത്രത്തിന് മികച്ച അവലംബിത തിരക്കഥ, 2010ൽ ഇൻസെപ്ഷൻ എന്ന ചിത്രത്തിന് മികച്ച ചിത്രം, മികച്ച അവലംബിത തിരക്കഥ, 2018ൽ ഡൺകിർക്ക് എന്ന ചിത്രത്തിന് മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങൾക്കുള്ള പേരുകളിൽ നോളനുണ്ടായിരുന്നെങ്കിലും വിജയിയായില്ല.
 

‘സിനിമയ്ക്ക് നൂറുവർഷത്തോളം പഴക്കം മാത്രമേയുള്ളൂ. ഈ അവിശ്വസനീയ യാത്ര ഇവിടെനിന്ന് എങ്ങോട്ടേയ്ക്കാണ് പോകുന്നതെന്ന് നമുക്കറിയില്ല. എന്നാൽ ഞാനതിന്റെ അർഥവത്തായ ഒരു ഭാഗമാണെന്ന് നിങ്ങൾ ചിന്തിക്കുന്നു എന്നറിയുന്നതിലാണെന്റെ ലോകം’– ഓസ്കർ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നോളൻ പറഞ്ഞു. 
 

ജസ്റ്റിൻ ട്രൈറ്റ് (അനാട്ടമി ഓഫ് എ ഫാൾ), മാർട്ടിൻ സ്കോർസെസ് (കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ), യോർഗോസ് ലാന്തിമോസ് (പുവർ തിങ്സ്), ജൊനാഥൻ ഗ്ലാസർ (ദ് സോൺ ഓഫ് ഇന്ററസ്റ്റ്) എന്നിവരാണ് നോളനെക്കൂടാതെ മികച്ച സംവിധായകരുടെ നാമനിർദേശപ്പട്ടികയിൽ ഇടംപിടിച്ചത്. ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ, ക്രിട്ടിക്സ് ചോയ്സ്, ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക തുടങ്ങിയവയിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട നോളന് ഇത്തവണ ഓസ്‌കറിൽ മുൻതൂക്കം പ്രവചിക്കപ്പെട്ടിരുന്നു.
 

ഓപ്പൻഹൈമറിന്റെ സഹനിർമാതാവ് കൂടിയാണ് നോളൻ. 957 കോടി ഡോളറാണ് (ഏതാണ്ട് 79,122 കോടി രൂപ) ലോകമെമ്പാടുനിന്നും ചിത്രം കളക്ഷൻ നേടിയത്.

English Summary:

Christopher Nolan wins his first Oscar for directing ‘Oppenheimer’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com