ADVERTISEMENT

നടി റിമ കല്ലിങ്കലിന്റെ സാഹസിക പ്രകടനങ്ങളുമായി സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയറ്റർ’ എത്തുന്നു. സിനിമ തിയറ്ററിലെത്തുമ്പോൾ റിമ കല്ലിങ്കലിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് സ്റ്റണ്ട്, ആക്‌ഷൻ കൊറിയോഗ്രാഫർ അഷറഫ് ഗുരുക്കൾ പറയുന്നത്. തെങ്ങിൽ കയറിയും വെള്ളത്തിൽ നീന്തിയും വള്ളത്തിൽ കയറിയും റിമ അഭിനയിച്ച സാഹസിക രംഗങ്ങൾ കണ്ട് താനുൾപ്പടെ മുഴുവൻ ക്രൂവും ഞെട്ടിപ്പോയെന്നാണ് അഷ്‌റഫ് ഗുരുക്കൾ പറയുന്നത്. റിമ കല്ലിങ്കലിന്റെ ധൈര്യം അപാരമാണെന്നും ‘മഞ്ജു വാരിയർക്കു ശേഷം’ എന്ന് പറയാവുന്ന താരമാണ് റിമ എന്നും അഷ്‌റഫ് ഗുരുക്കൾ പറയുന്നു.

‘‘മഞ്ജുവാരിയർക്കു ശേഷം.. എന്റെ സിനിമാ അനുഭവത്തിൽ ഇന്ന് വർക്കലയിൽ സജിൻ ബാബു സംവിധാനം ചെയ്യുന്ന പുതിയചിത്രം ‘തിയറ്ററി’ൽ റിമാ കല്ലിങ്കലിന്റെ ധൈര്യം  എന്നെ ഞെട്ടിച്ചു. എന്നെ മാത്രമല്ല സിനിമയിലെ മുഴുവന്‍ ക്രൂവിനെയും. കഥയുടെ വിശദീകരണത്തിലേക്ക് ഞാനിപ്പോൾ വരുന്നില്ല. കഥ എന്താണെന്ന് പറയാൻ ഇപ്പോൾ പ്രൊഡക്‌ഷന്റെ അനുവാദവും ഇല്ല. എന്തായാലും തിയറ്റർ എന്ന സിനിമ തിയറ്ററിൽ വരുമ്പോൾ അതൊരു വൻ അദ്ഭുതമായിരിക്കും. 

പ്രത്യേകിച്ചും റിമ കല്ലിങ്കലിന്റെ  പ്രകടനവും അവർ കാണിച്ച ആത്മധൈര്യവും ഈ സിനിമയുടെ മേക്കിങ്ങും. ഫൈറ്റ് ആയിരുന്നോ ഗുരുക്കളേ റിമ ചെയ്തത്? 

അല്ല. പിന്നെ?  അത് പിന്നെപ്പറയാം. പിന്നെ ഛായാഗ്രാഹകൻ ശ്യാമ പ്രകാശ് ഓടിനടന്നും വെള്ളത്തിൽ നീന്തിയും വള്ളത്തിൽ കയറിയും. ഒരുപാട് നന്ദി ശ്യാം ജി, പ്രത്യേകിച് ഫൈറ്റേഴ്സ്, എല്ലാവരോടും നന്ദി.’’ അഷറഫ് ഗുരുക്കളുടെ വാക്കുകൾ.

സിനിമയുടെ ഒരു രംഗത്തിന്റെ പൂർണതയ്ക്കു വേണ്ടിയാണ് തെങ്ങിൽ കയറാൻ റിമ തയാറായത്. പരിശീലനം നടത്തിയ ശേഷമാണ് നടി തെങ്ങിൽ കയറിയത്. 

ദേശീയ പുരസ്‌കാരം നേടിയ ബിരിയാണി എന്ന സിനിമയുടെ സംവിധായകൻ സജിൻ ബാബു ഒരുക്കുന്ന ‘തിയറ്ററി’ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

English Summary:

Actress Rima Kallingal in Malayalam Movie Theatre directed by Sajin Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com