ADVERTISEMENT

നടൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ എം.എ. നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിന്നു. പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഉണ്ടായ ഒരു കേസ് ആണ് ചിത്രത്തിന്റെ കഥയ്ക്കു പിന്നിൽ. ദീർഘകാലം ക്രൈം ബ്രാഞ്ച് എസ്പി ആയും ഇടുക്കി എസ്പി ആയും സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. വിശിഷ്ട സേവനത്തിനു രണ്ടു തവണ പ്രസിഡന്റിന്റെ സ്വർണ മെഡൽ അദ്ദേഹം നേടിയിട്ടുണ്ട്.

ഈ മാസം ചിത്രികരണം തുടങ്ങുന്ന സിനിമയുടെ ലൊക്കേഷൻ കോട്ടയം, കുട്ടിക്കാനം, വാഗമൺ,തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളാണ്. ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്‌, മുകേഷ്,സമുദ്രകനി,അശോകൻ, ശിവദ, സ്വാസിക, ദുർഗ കൃഷ്ണ,സുധീഷ്,ജാഫർ ഇടുക്കി,സുധീർ കരമന, രമേശ്‌ പിഷാരടി,ജൂഡ് ആന്റണി,ഷഹീൻ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടർ,ജോണി ആന്റണി,കലാഭവൻ ഷാജോൺ, കോട്ടയം നസീർ,കലാഭവൻ നവാസ് പി ശ്രീകുമാർ, ജനാർദ്ദനൻ, കുഞ്ചൻ മഞ്ജു പിള്ള, ഉമ നായർ, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം അനു നായർ, പൊന്നമ്മ ബാബു,സ്മിനു സിജോ, സിമി എബ്രഹാം, കനകമ്മ എന്നിവർക്കൊപ്പം സംവിധായകൻ എം എ നിഷാദ് ഒരു പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിലെ അഭിനേതാക്കൾക്ക് വേണ്ടി മുൻ ഡിജിപി ലോകനാഥ്‌ ബഹ്‌റയുടെ സാനിധ്യത്തിൽ ഒരു പരീശീലന ക്ലാസ് ഇന്ന് കൊച്ചിയിൽ നടക്കുന്നുണ്ട്. വിവേക് മേനോൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം എം. ജയചന്ദ്രൻ, എഡിറ്റർ ജോൺകുട്ടി,കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, വരികൾ പ്രഭാവർമ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി എം.ആർ. രാജാകൃഷ്ണൻ, ആർട് ദേവൻ കൊടുങ്ങല്ലൂർ, പ്രൊഡക്‌ഷൻ കൺട്രോളർ ബിനു മുരളി, പ്രൊഡക്ഷൻ ഡിസൈനർ ഗിരീഷ് മേനോൻ, ബിജിഎം  മാർക്ക് ഡി മൂസ്, ചീഫ് അസോ ഡയറക്ടർ കൃഷ്ണകുമാർ, ത്രിൽസ് ഫീനിക്സ് പ്രഭു, ബില്ല ജഗൻ, അസോസിയേറ്റ് ഡയറെക്ടർ രമേശ്‌ അമ്മാനത്ത്, പി ആർ ഒ - വാഴൂർ ജോസ്, എ എസ് ദിനേശ്,സ്റ്റിൽസ് ഫിറോസ് കെ. ജയേഷ്, കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ,വി എഫ് എക്സ് പിക്ടോറിയൽ,പിആർആൻഡ് മാർക്കറ്റിങ് -തിങ്ക് സിനിമ, ഡിസൈൻ യെല്ലോ യൂത്ത്

English Summary:

Oru Anveshanathinte Thudakkam First Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com