‘നേര്’ നേരത്തെ എത്തി, ‘അനിമൽ’ 26ന്, ‘ഫൈറ്റ് ക്ലബ്ബ്’ 27നും; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Mail This Article
ഒടിടിയിൽ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ റിലീസ് ചാകര. പൃഥ്വിരാജ്–പ്രഭാസ് ചിത്രം ‘സലാർ’ ആയിരുന്നു ഇതിൽ ആദ്യ സിനിമ. ചിത്രം ജനുവരി 20 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. ജനുവരി 23 മുതൽ ഹോട്ട്സ്റ്റാറിലൂടെ നേര് റിലീസ് ചെയ്തിട്ടുണ്ട്. ജനുവരി 26ന് രണ്‍ബീർ കപൂറിന്റെ സൂപ്പർഹിറ്റ് ചിത്രം ‘അനിമൽ’ സ്ട്രീമിങ് ആരംഭിക്കും.
നേര്: ജനുവരി 23: ഹോട്ട്സ്റ്റാർ
മോഹൻലാല്‍–ജീത്തു ജോസഫ് ടീമിന്റെ ബ്ലോക്ബസ്റ്റർ ചിത്രം. ബോക്സ്ഓഫിസിലും വമ്പൻ വിജയമായ സിനിമ നൂറുകോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി.
സാം ബഹദുര്‍: ജനുവരി 26: സീ5
മേഘ്ന ഗുൽസർ സംവിധാനം ചെയ്യുന്ന ‘സാം ബഹദുറിൽ’ ഇന്ത്യയിലെ ആദ്യത്തെ ഫീൽഡ് മാർഷൽ ആയിരുന്ന സാം മനേക് ഷായുടെ ജീവിതമാണ് പറയുന്നത്. ചിത്രത്തിനായി അതിഗംഭീരമേക്കോവറിലാണ് വിക്കി എത്തുന്നത്. റാസി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മേഘ്നയും വിക്കിയും ഒ:ന്നിക്കുന്ന ചിത്രം കൂടിയാണിത്.
അനിമൽ: ജനുവരി 26: നെറ്റ്ഫ്ലിക്സ്
രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. രൺബീറിന്റെ അച്ഛനായി അനില്‍ കപൂർ എത്തുന്നു. ബോബി ഡിയോൾ ആണ് വില്ലൻ. രശ്‍മിക മന്ദാന നായികയാകുന്നു. സിനിമയിലെ വയലൻസ് രംഗങ്ങൾ കൊണ്ട് ഏറെ വിവാദമായ ചിത്രത്തിന്റെ ഒടിടി റിലീസിനായി നിരവധിപ്പേരാണ് കാത്തിരിക്കുന്നത്.
ഫൈറ്റ് ക്ലബ്: ജനുവരി 27: ഹോട്ട്സ്റ്റാർ
ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ആദ്യ ചിത്രം. അബ്ബാസ് എ. റഹ്‍മത്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിജയ് കുമാറാണ് നായകൻ. തിരക്കഥയും അബ്ബാസ് എ റഹ്‍മത്താണ്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ. കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബൂബക്കർ, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, എക്സികൂട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാർ എന്നിവരുമാണ്.
ഫിലിപ്സ്: ജനുവരി 19: ആമസോൺ പ്രൈം
മലയാളികളുടെ പ്രിയ നടൻ മുകേഷിന്റെ മുന്നൂറാമത് ചിത്രം. മുകേഷിനൊപ്പം ഇന്നസന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.