ADVERTISEMENT

രാജ്കുമാർ ഹിറാനിയും ഷാറുഖ് ഖാനും ഒന്നിച്ച ‘ഡൻകി’ ഒടിടിയിൽ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമയുടെ സ്ര്ടീമിങ് ആരംഭിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്കു തിയറ്ററിൽ നിന്നു ലഭിച്ചത്. പഠാൻ, ജവാൻ എന്നീ സിനിമകളുടെ വമ്പൻ വിജയത്തിനു ശേഷം ഹാട്രിക് ബ്ലോക്ബസ്റ്റുകള്‍ സ്വന്തമാക്കാൻ ഇറങ്ങിത്തിരിച്ച ഷാറുഖിന് പക്ഷേ ഡൻകിയിലൂടെ വലിയ വിജയം നേടാനായിരുന്നില്ല.

രണ്ട് മണിക്കൂറും 41 മിനിറ്റുമാണ് ദൈർഘ്യം. ഹാർഡി (ഹർദിയാൽ സിങ്) എന്ന കഥാപാത്രമായി ഷാറുഖ് ചിത്രത്തിലെത്തുന്നു. ലണ്ടനിൽ പോകാൻ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

പഴകിയ തമാശകളാണ് ചിത്രത്തിന്റെ നെഗറ്റിവെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഏറെ നാളുകൾക്കു ശേഷമുള്ള ഷാറുഖ് ഖാന്റെ ഏറെ അഭിനയ പ്രാധാന്യം നിറഞ്ഞ കഥാപാത്രമാണ് ഡൻകിയെ ഹാർഡിയെന്ന് മറ്റ് ചിലർ പറയുന്നു. 

താപ്സി പന്നുവാണ് നായിക.  ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം.

സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ. മുരളീധരൻ.

English Summary:

Shah Rukh Khan’s Dunki is now streaming on this OTT platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com