ADVERTISEMENT

ബിഗ് ബോസ് സീസൺ 4 മത്സരാർഥിയായിരുന്ന ശാലിനി നായർ വിവാഹിതയായി. ദിലീപ് ആണ് വരൻ. വിവാഹിതയായ വിവരം ശാലിനി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്.

‘‘എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം. വിറയ്ക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവയ്ക്കുകയാണ്. സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾക്ക്, അവളെ മാത്രം പ്രതീക്ഷയർപ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി കരുത്തായി ഒരാൾ കൂട്ട് വരികയാണ്..ദിലീപേട്ടൻ!

ഞാൻ വിവാഹിതയായിരിക്കുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ് സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.’’–ശാലിനി കുറിച്ചു.

ശാലിനിയുടെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. തൃശൂർ വരവൂർ സ്വദേശിയാണ് ദിലീപ്.  ജോലിയുമായി ബന്ധപ്പെട്ടു ദീർഘകാലമായി ഖത്തറിലാണ് അദ്ദേഹം.  

English Summary:

Bigboss malayalam season 4 fame Shalini Nair married again

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com