ADVERTISEMENT

1971 ഒക്ടോബർ 21. ഹിന്ദി ചലച്ചിത്ര ഗാനങ്ങളെ പ്രണയിക്കുന്ന ആർക്കും ആ ദിനം മറക്കാൻ കഴിയില്ല. ഹിന്ദി ചലച്ചിത്ര സംഗീത ചക്രവർത്തിമാരായിരുന്ന ശങ്കർ ജയ്കിഷൻ ജോഡിയിലെ ജയ്കിഷൻ ഇഹലോകവാസം വെടിഞ്ഞ ദിനമായിരുന്നു അത്. ശങ്കർ ജയ്കിഷൻ ദ്വയത്തിലെ പ്രസരിപ്പിന്റെയും യുവത്വത്തിന്റെയും പ്രതീകമായിരുന്നു ജയ്കിഷൻ; ഹിന്ദി സംഗീത നഭോമണ്ഡലത്തിൽ വേറിട്ടു തിളങ്ങി നിന്നിരുന്ന അതുല്യപ്രതിഭാസം. അപൂർവ സിദ്ധികൾ വരദാനമായി ലഭിച്ച മഹാനായ കലാകാരൻ. സിനിമാ താരങ്ങൾക്കു പോലും അസൂയ ഉളവാക്കുന്ന രൂപ സൗഭഗവും ആരെയും ആകർഷിക്കുന്ന പെരുമാറ്റവും. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധാലു. മുന്തിയ വാച്ചുകളുടെയും ഷൂസുകളുടെയും വൻ ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതെ, ജയ്കിഷൻ ആൾക്കൂട്ടത്തിൽനിന്ന് എന്നും വേറിട്ടു നിന്നിരുന്നു. സംഗീത സംവിധായകർക്ക് സിനിമാ ലോകം കല്‍പിച്ചു നൽകിയ സ്ഥാനങ്ങളിൽ അവരോധിതനാകാൻ ആ മനുഷ്യൻ ഒരിക്കലും തയാറായിരുന്നില്ല. ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ജയ് കിഷൻ ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയത്. വെറും 21 വർഷം മാത്രമേ അദ്ദേഹത്തിനു തന്റെ കർമ മണ്ഡലത്തിൽ പ്രശോഭിക്കുവാൻ സാധിച്ചുള്ളൂ. 1949 മുതൽ 1971 വരെയുള്ള ആ ഹ്രസ്വകാലയളവിൽ, ഒരു മനുഷ്യായുസ്സിൽ നേടാവുന്നതെല്ലാം കൈപ്പിടിയിലാക്കിയാണ് അദ്ദേഹം വിട പറഞ്ഞത്. ശങ്കർ ജയ്കിഷൻ ജോഡി പ്രത്യേകമാണ് സംഗീതരചനകൾ നടത്തിയിരുന്നതെന്ന് പലർക്കും അറിയില്ലായിരുന്നു. ശങ്കർ ജയ്കിഷൻ എന്ന ലേബൽ ഇരുവരും ഒഴിവാക്കിയിരുന്നില്ല എന്നുമാത്രം. 1965 വരെ ഈ പ്രവർത്തന ശൈലി പരസ്യമാക്കിയിരുന്നില്ല. രാജ്കപൂറിന്റെ സ്നേഹപൂർണമായ നിർദേശത്തിനു വഴങ്ങിയാണ് ശങ്കർ ജയ്കിഷൻ എന്ന ‘ബ്രാൻഡ് നെയിം’ ഇരുവരും അവസാന കാലം വരെ കൈവെടിയാതിരുന്നത്. രാജ് കപൂര്‍ ബുദ്ധിമാനായിരുന്നു. രാജ്യാന്തര പ്രസിദ്ധി നേടിയ ഒരു ബ്രാൻഡ് നെയിമിന്റെ മൂല്യം അദ്ദേഹത്തെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com