ലോകം മൈക്കൽ ജാക്സൻ സംഗീതത്തോട് ‘ഗുഡ്‌ ബൈ’ പറയുന്നു? അമ്പരപ്പ്

Michael-Jackson
SHARE

പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്റെ സംഗീതത്തോടു ലോകം വിടപറയുകയാണോ? പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത് അങ്ങനെയാണ്. കാരണം മറ്റൊന്നുമല്ല. മരണശേഷം മൈക്കൽ ജാക്സന്റെ ലൈംഗിക പീഡന വാർത്തകൾ ഞെട്ടലോടെയാണ് ആരാധകർ അടക്കമുള്ളവർ കേട്ടത്. ഇതേ തുടർന്നാണ് ജാക്സന്‍ സംഗീതത്തിനെതിരെയുള്ള നീക്കം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

ആസ്ട്രേലിയ, കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകളിൽ ജാക്സൻ സംഗീതം പ്രക്ഷേപണം ചെയ്യുന്നതു നിർത്തി. കുട്ടികളെ വരെ മൈക്കൽ ജാക്സൻ ലൈംഗികമായി ഉപയോഗിച്ചതിനു തെളിവുകൾ പുറത്തു വന്നതിനു പിന്നാലെയാണു നീക്കം. പൊതുജനത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് സിഡ്നിയിലെ നോവ എന്റർടെയ്ൻമെന്റ് വ്യക്തമാക്കി. 

ന്യൂസിലാന്റിലെയും സ്ഥിതി വ്യത്യസ്തമല്ല. ജാക്സന്റെ സംഗീതം പൂർണമായും നിരോധിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന റേഡിയോ സ്റ്റേഷനുകൾ. റേഡിയോ അധികൃതരുടെ വിശദീകരണം ഇങ്ങനെ: ‘മൈക്കൽ ജാക്സൻ സംഗീതം മനഃപൂർവം ഒഴിവാക്കുന്നതല്ല. ശ്രോതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണു തീരുമാനം.’ 

ജാക്സൻ കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി എച്ച്ബിഒ  കഴിഞ്ഞ ദിവസം യുഎസ്സിൽ പ്രക്ഷേപണം ചെയ്യാൻ തീരുമാനിച്ചിരുന്നു. പത്തുവയസ്സു മുതൽ മൈക്കൽ ജാക്സൻ പീഡിപ്പിച്ചിരുന്നതായാണു സഹായികളായിരുന്ന രണ്ടു പുരുഷൻമാരുടെ വെളിപ്പെടുത്തൽ. ഇതു വിരൽ ചൂണ്ടുന്നത് ജാക്സൺ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി എന്നതിലേക്കാണ്. 

യുഎസ് ‍ഡോക്യുമെന്ററി ‘ലിവിങ് നെവർലാന്റ്’ പുറത്തിറങ്ങിയ ശേഷമാണ് ജാക്സന്റെ ലൈംഗിക പീഡന കഥകൾ ലോകം അറിയുന്നത്. ഇത്തവണത്തെ സൺഡാൻസ് ഫിലിം ഫെസ്റ്റിവെല്ലിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA