ADVERTISEMENT

ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഷെയ്ൻ നിഗം. ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സിൽ ഇടംനേടി. ഒടുവിലെത്തിയ കുമ്പളങ്ങി നൈറ്റ്സാകട്ടെ തീയറ്ററുകളിൽ ഗംഭീര കയ്യടി നേടി. സിനിമയിൽ മാത്രമല്ല, അവിടെ നിന്നു പുറത്തു വന്നാലും സാധാരണക്കാരിൽ ഒരാളി നിൽക്കുന്നതു കൊണ്ടു തന്നെയാണ് ഷെയ്നിനോട് നമുക്കിത്ര ഇഷ്ടം. ഇപ്പോള്‍ ഷെയ്നിന്റെ പുതിയ സിനിമയ്ക്കും കഥാപാത്രങ്ങൾക്കുമൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഷെയ്നിന്റെ ഈ ഡാൻസ്.

വിദ്യാർഥികൾക്കൊപ്പം അവരിൽ ഒരാളായി ഡാൻസ് ചെയ്യുകയാണ് ഷെയ്ൻ നിഗം. വിദ്യാർഥികൾക്കൊപ്പം റൗഡി ബേബി അടക്കമുള്ള ഗാനങ്ങൾക്കായിരുന്നു ഷെയ്നിന്റെ ഡാൻസ്. പുനലൂർ എസ്.എൻ കോളജിലെ പരിപാടിയിലായിരുന്നു താരത്തിന്റെ തകർപ്പന്‍ പ്രകടനം. ഷെയ്ൻ തന്നെയാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഇതുകൊണ്ടാണ് ഷെയ്ൻ നിങ്ങളെ ഇഷ്ടപ്പെടുന്നത്, തകർപ്പൻ ഡാൻസ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. ഇതിനോടകം തന്നെ നിരവധി പേർ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com