ADVERTISEMENT

അതിരുകാക്കും മലയൊന്നു തുടുത്തേ തകതകതാ

അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍

പേറ്റ് നോവിന്‍ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തകതാ

കേട്ടുതഴകിയ നാടൻപാട്ട് വ്യത്യസ്തമായ ഭാവത്തില്‍ എത്തുകയാണ് ഇവിടെ. ഒരു സാധാരണ സ്ത്രീയുടെ ജീവിതം. മകളായും ഭാര്യയായും അമ്മയായും മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട പെൺജീവിതത്തിന്റെ വ്യത്യസ്ത കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഗൗരിലക്ഷ്മിയുടെ ഈ വിഡിയോ. സിംഗിൾഷോട്ടിൽ എത്തുന്ന വിഡിയോയ്ക്ക് മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 

പുതിയ മ്യൂസിക് വിഡിയോയെ പറ്റി ഗൗരി ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ: ‘ ഈ ആൽബം ചെന്നൈയിൽ വച്ചാണ് ഷൂട്ട് ചെയ്തത്. ചെന്നൈയിലെ ഒരു കഫേയാണ്. ഒരു ഫുൾഡേ ഷൂട്ട് വച്ചിരുന്നു. രാവിലെ മുതൽ മുഴുവനായി പ്രാക്ടീസ് ചെയ്തു. ഓരോരുത്തരും എങ്ങോട്ടെല്ലാം മൂവ് ചെയ്യണം എന്നു പ്രാക്ടീസ് ചെയ്തു. അങ്ങനെ ഒരു ദിവസം ഫുൾ പ്രാക്ടീസ് ചെയ്ത് ലാസ്റ്റ് രണ്ടു ഷോട്ട് കറക്ടായിട്ടു വന്നു. അങ്ങനെയാണ് എടുത്തത്. കരിഷ്മ ചവാൻ എന്ന ബോളിവുഡ് കൊറിയോ ഗ്രാഫറാണ് ഗാനത്തിനായി കൊറിയോഗ്രാഫി ചെയ്തത്. ഡാൻസേഴ്സും ബോളിവുഡിൽ നിന്നുള്ളവർ തന്നെയാണ്. ആ ഒറ്റഷോട്ടിൽ തന്നെ ഞാൻ മൂന്നു തവണ ഡ്രസ് ചേഞ്ച് ചെയ്തു. കിട്ടുന്ന ഇരുപതു സെക്കന്റിലായിരുന്നു അത്. നല്ല രസമുള്ള എക്സ്പീരിയൻസ് ആയിരുന്നു, കരിയർ ഓറിയന്റഡ് അല്ലാതെ കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീയുണ്ടല്ലോ അവരെ പ്രതിനിധീകരിക്കുന്നതാണ് ഈ ഗാനം. എല്ലാതലമുറയിലും കാണും അത്തരം ചില സ്ത്രീകൾ അവർക്കുള്ള ആദര സൂചകമായാണ് ഗാനം ഒരുക്കിയത്.’

സാമൂഹ്യ പ്രാധാന്യമുള്ള ഒരുവിഷയത്തെ തികച്ചും സിമ്പോളിക്കായി ആവിഷ്കരിക്കുകയാണ് ഇവിടെ. സർവകലാശാല എന്ന ചിത്രത്തിൽ നെടുമുടി വേണു പാടിയാണ് അതിരു കാക്കും മലയൊന്നു തുടുത്തേ എന്ന ഗാനം ആസ്വാദക ഹൃദയത്തിലേക്ക് എത്തുന്നത്. കാവാലം നാരായണ പണിക്കരുടെതാണു വരികൾ. ഗാനത്തിന്റെ ഒറിജിനാലിറ്റി നഷ്ടമായെന്നാണ് ചിലരുടെ വിമർശനം. എന്നാൽ, ഗാനത്തിന്റെ തനതു ശൈലിയോടു നീതിപുലർത്തി തന്നെയാണ് പുതിയ വിഡിയോ ചെയ്തിരിക്കുന്നതെന്നും ഗൗരിലക്ഷ്മി കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com